»   » സനൂഷ കാര്‍ത്തിയുടെ നായികയാവുന്നു.

സനൂഷ കാര്‍ത്തിയുടെ നായികയാവുന്നു.

Posted By:
Subscribe to Filmibeat Malayalam
Sanusha
മലയാളത്തിന്റെ പ്രിയ ബാലതാരമായിരുന്ന സനൂഷ നായിക പദവിയില്‍ കാലുറപ്പിക്കുന്നു. റെനിഗുണ്ട എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികാ പദവിയിലേക്ക് കാലെടുത്തു വെച്ച സനൂഷ, കോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുന്ന കാര്‍ത്തിയുടെ നായികയായ് എത്തുകയാണ് പുതിയ ചിത്രത്തില്‍.

ചിത്രത്തിലെ നാലു നായികമാരില്‍ ഒരാളായിരിക്കും സനൂഷ. അനുഷ്‌ക, നിഖിത, മേഘ്‌ന എന്നിവരാണ് മറ്റ് നായികമാര്‍. ഒരു ലോ ബഡ്ജറ്റ് സിനിമയായിരുന്നിട്ടും നല്ല നിലയില്‍ ശ്രദ്ധിക്കപ്പെട്ട റെനിഗുണ്ടയാണ് സനൂഷയ്ക്ക് ഈ അവസരം ഒരുക്കികൊടുത്തത്.

മലയാളത്തില്‍ ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായ് മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകഴിഞ്ഞു സനുഷ. സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്ണചിത്രയുടെ ഈ ചിത്രം റിലീസിംഗ് കാത്തിരിക്കുന്നു.

ബാലതാരമായി അഭിനയിച്ച മലയാള ചിത്രങ്ങളിലെല്ലാം സനൂഷ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ചിത്രമാണ് ബ്‌ളെസ്സിയുടെ കാഴ്ച. മമ്മൂട്ടിയുടെ മകളുടെ വേഷമായിരുന്നു കാഴ്ചയില്‍ സനൂഷയ്ക്ക്.

പതിനേഴു വയസ്സുതികയുന്നതിനു മുമ്പ് നായികാ വേഷങ്ങളില്‍ അഭിനയിക്കുന്ന സനൂഷയുടെ മുഖത്ത് ഇപ്പോഴും നിഷ്‌കളങ്കയായ കുട്ടിയുടെ ഭാവം തന്നെയാണ്. തമിഴില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കാര്‍ത്തി ചിത്രം റിലീസ് ചെയ്യുന്നതോടെ സനൂഷയുടെ ജാതകം തിരുത്തികുറിക്കപ്പെടും എന്നു വിശ്വസിക്കാം.

പഠനത്തോടൊപ്പം അഭിനയവും കൊണ്ടുപോകുന്ന സനൂഷയ്ക്ക് മലയാളത്തില്‍ തന്നെ നില്‍ക്കാനാണ് കൂടുതല്‍ താല്പര്യം. ദിലീപുമൊത്തുള്ള മിസ്‌റര്‍ മരുമകന്‍ പുറത്തിറങ്ങുന്നതോടെ മലയാളത്തില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് സനൂഷ.

English summary
Sanusha, who was one of malayalee's favourite child artist is to co-satar Kollywood's budding super star Karthi. Now she has jsut completed Mister Marumakan starring poplar actor Dilip

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam