»   » തടിച്ചുരുണ്ട് അമ്മച്ചിയായി സനുഷയുടെ പുതിയ രൂപം, കുട്ടിക്കളി മാറേണ്ട സമയമായി!!

തടിച്ചുരുണ്ട് അമ്മച്ചിയായി സനുഷയുടെ പുതിയ രൂപം, കുട്ടിക്കളി മാറേണ്ട സമയമായി!!

Written By:
Subscribe to Filmibeat Malayalam

ബാലതാരമായി ടെലിവിഷനിലൂടെയാണ് സനുഷ സന്തോഷിന്റെ അരങ്ങേറ്റം. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സനുഷ ബിഗ് സ്‌ക്രീനിലും എത്തി. നടി വളര്‍ന്നു വലുതായപ്പോഴും മലയാളത്തിന് ബാലതാരം തന്നെയായിരുന്നു സനുഷ.

മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടി, ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ?

തമിഴ് സിനിമയിലൂടെ നായികയായെത്തിയതിന് ശേഷമാണ് മലയാളികള്‍ സനുഷയെ നായികയായി ഏറ്റെടുത്തത്. ഇപ്പോഴുള്ള സനുഷയുടെ കോലം കണ്ടാല്‍ മലയാളികള്‍ ഞെട്ടും. തനി ഒരു വീട്ടമ്മ ലുക്ക്!!

'പിടിച്ചു നില്‍ക്കാന്‍ നായികമാര്‍ തുണി കുറച്ച് ഗ്ലാമറാകുന്നു', പൊട്ടിത്തെറിച്ച് ഹന്‍സിക

ഇതാണ് പുതിയ രൂപം

ഇതാണ് സനുഷയുടെ പുതിയ രൂപം. പ്രായത്തെക്കാള്‍ വലുപ്പവും പക്വതയും തോന്നുന്ന സ്ത്രീ രൂപം. കൊടിവീരന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് സനുഷ ഈ ലുക്ക് സ്വീകരിച്ചത്. സാരിയുടുത്ത്, മുല്ലപ്പൂ ചൂടി ഒരു തനി തമിഴ്‌നാട്ടുകാരി.

കൊടിവീരന്‍ എന്ന ചിത്രം

ശശികുമാറിനെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടിവീരന്‍. സനുഷയെ കൂടാതെ ഷംന കാസിനും മഹിമ നമ്പ്യാരും ചിത്രത്തിലെ നായികാ നിരയിലുണ്ട്. ഷംന മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൊടിവീരനുണ്ട്.

ഇടവേളയ്ക്ക് ശേഷം സനുഷ

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സനുഷ വീണ്ടും പുതിയ ലുക്കില്‍ റി എന്‍ട്രി നടത്തുന്നത്. പഠനത്തിന്റെ തിരക്കില്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം, ഈ ഒരറ്റ ചിത്രം മാത്രമേ സനുഷ കരാറ് ചെയ്തിട്ടുള്ളൂ.

ബാലതാരമായി തുടക്കം

1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സനുഷയുടെ തുടക്കം. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി.

നായികയായി തുടക്കം

നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. 2009 ല്‍ പുറത്തിറങ്ങിയ റേനിഗുഡ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ആര്‍ പനീര്‍ശെല്‍വമാണ് ചിത്രം സംവിധാനം ചെയ്തത്. സനുഷ ഉള്‍പ്പടെ അഭിനേത്താക്കളുടെയെല്ലാം അരങ്ങേറ്റമായിരുന്നു. തുടര്‍ന്ന് തമിഴില്‍ ധാരാളം അവസരങ്ങള്‍ വന്നു.

മലയാളത്തില്‍ സനുഷ

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലും നായികയായെത്തി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ അധികം സനുഷയ്ക്ക് മലയാളത്തില്‍ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിന്‍ ആയിരുന്നു.

തെലുങ്കിലും കന്നടയിലും

മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും സനുഷ സാന്നിധ്യം അറിയിച്ചു. ബംഗാരം, ജീനിയസ് എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങളും സന്തയല്ലി നിന്ന കബൈറ എന്ന കന്നട ചിത്രവും. കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറിന്റെ നായികയായിട്ടാണ് സനുഷ ചിത്രത്തില്‍ എത്തിയത്.

English summary
Sanusha's new look for Kodi Veeran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam