»   » ശരണ്യയ്ക്ക്‌ വിജയ് ആരാധകന്റെ സ്‌പെഷ്യല്‍ ഗിഫ്റ്റ്

ശരണ്യയ്ക്ക്‌ വിജയ് ആരാധകന്റെ സ്‌പെഷ്യല്‍ ഗിഫ്റ്റ്

Posted By:
Subscribe to Filmibeat Malayalam
Saranya Mohan
സിനിമാ താരങ്ങളോടുള്ള ആരാധന തലയ്ക്കു പിടിച്ച ചിലരുണ്ട്. താരത്തെ കാണാനും കൂടെ നിന്ന് ഫോട്ടോ ഒപ്പിക്കാനുമായി ഇവര്‍ എന്തും ചെയ്‌തെന്നിരിക്കും. ഇത്തരമൊരു വിജയ് ഫാന്‍ എത്തിപ്പെട്ടത് നടി ശരണ്യ മോഹന്റെ അച്ഛന്റെ അടുക്കലായിരുന്നു.

ശരണ്യയുടെ കാറിന് വേണ്ടി കുറച്ച് അസസറീസ് വാങ്ങാനായാണ് അച്ഛന്‍ മോഹന്‍ കോയമ്പത്തൂരിലെ ഒരു ഷോപ്പിലെത്തിയത്. സംസാരിച്ചു വന്നപ്പോള്‍ കടയുടമ കടുത്ത വിജയ് ആരാധകന്‍. ആ സമയത്ത് ശരണ്യ വിജയ്‌ക്കൊപ്പം വേലായുധം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യമറിയാവുന്ന കടയുടമയ്ക്ക് എങ്ങനേയും നടനെ കാണണമെന്നായി.

ശരണ്യയുടെ അച്ഛന്‍ കടയുടമയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു. ഇതിന് പ്രത്യുപകാരമായി എന്തു ചെയ്യണമെന്നറിയാതെ കടയുടമ കുഴങ്ങി. അപ്പോഴാണ് ശരണ്യ പുതിയ കാറു വാങ്ങാന്‍ പോകുന്ന വിവരം ഇദ്ദേഹത്തിന്റെ ചെവിയിലെത്തിയത്.

ഒട്ടും മടിച്ചില്ല, കാറിനുള്ളിലെ സ്റ്റീരിയോ സിസ്റ്റം താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ഇയാള്‍ നടിയെ അറിയിച്ചു. കടയുടമ വാക്കുപാലിക്കുക തന്നെ ചെയ്തു. പതിനായിരത്തിലധികം രൂപ വിലവരുന്ന സ്റ്റീരിയോ സൗണ്ട് സിസ്റ്റവും സ്പീക്കറുമൊക്കെയായി തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ നടിയുടെ വീട്ടിലെത്തി.

എന്നാല്‍ പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ മാത്രമാണ് ശരണ്യ ആ സ്‌പെഷ്യല്‍ ഗിഫ്റ്റ് കണ്ടത്. മറ്റൊന്നുമല്ല വിജയ് അഭിനയിച്ച ഹിറ്റു പാട്ടുകളടങ്ങുന്ന സിഡി. എന്തായാലും വിജയ് ആരാധകനേയും ഗിഫ്്റ്റും തനിയ്ക്ക് റൊമ്പ പുടിച്ചുവെന്നാണ് ശരണ്യ പറയുന്നത്.

English summary
Actress Saranya Mohan received a gift from Vijay fan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam