»   » ഇക്കയ്ക്ക് മാത്രമെ അതിന് സാധിക്കു! മമ്മൂട്ടിയെ കുറിച്ച് തമിഴ് നടന്‍ ശരത് കുമാറിന് പറയാനും അതേ ഉള്ളു!

ഇക്കയ്ക്ക് മാത്രമെ അതിന് സാധിക്കു! മമ്മൂട്ടിയെ കുറിച്ച് തമിഴ് നടന്‍ ശരത് കുമാറിന് പറയാനും അതേ ഉള്ളു!

Posted By:
Subscribe to Filmibeat Malayalam

റിലീസിന് മുന്‍പ് തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തമിഴ് സിനിമയായ പേരന്‍പ് വളരെയധികം പ്രശസ്തി നേടിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കിട്ടിയതായിരുന്നു സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകാരം.

കുട്ടിത്തത്തോടെ നിവിൻ.. ജനപ്രിയനായ് ശ്യാമപ്രസാദ്.. ജൂഡ് രസകരം.. ശൈലന്റെ റിവ്യൂ!!!


12 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയി അവിടെ നിന്നും മികച്ച അഭിപ്രായമാണ് സിനിമ നേടിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ശരത് കുമാര്‍ അവതരിപ്പിച്ചിരുന്നു. അതിനിടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ശരത് കുമാര്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.


പേരന്‍പ്


12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുള്ള സിനിമയാണ് പേരന്‍പ്. റാം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് പറയുന്നത്.


അഭിനന്ദനവുമായി ശരത് കുമാര്‍

അമുദാന്‍ എന്ന് പേരുള്ള ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. ആ വേഷം ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമെ കഴിയുകയുള്ളുവെന്നും ഈ അടുത്ത കാലത്തെങ്ങും മമ്മൂട്ടി ഇത്രയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്നും ശരത് പറയുന്നു.


സിനിമയുടെ നിര്‍മാതാവും

പേരന്‍പില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം അദ്ദേഹമല്ലാതെ മറ്റാരെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് സിനിമ നിര്‍മാതാവും എഴുത്തുകാരനുമായ ധനഞ്ജയന്‍ പറയുന്നത്.


തമിഴ് സിനിമയ്ക്ക് അഭിമാനം


പേരന്‍പിന്റെ ആദ്യ 30 മിനുറ്റ് കണ്ടപ്പോള്‍ തന്നെ അത് തന്റെ ഹൃദയത്തില്‍ ആഴത്തില്‍ തന്നെ സ്പര്‍ശിച്ചിരുന്നെന്നും, പേരന്‍പിലൂടെ മമ്മൂട്ടി തമിഴകത്തിന്റെ അഭിമാനമായി മാറുമെന്നും ധനഞ്ജയന്‍ പറയുന്നു. മാത്രമല്ല റാമിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കാണിച്ച മനസിനും അദ്ദേഹം നന്ദി പറഞ്ഞിരിക്കുകയാണ്.


അഞ്ജലി അമീര്‍ നായികയാവുന്നു

ട്രാന്‍സ് ജെന്‍ഡ്രറായിരുന്ന അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. ഒപ്പം സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


റിലീസിനൊരുങ്ങുന്നു..

ആ വര്‍ഷം മേയ് മാസം തന്നെ സിനിമ റിലീസിനെത്തുമെന്നാണ് കരുതുന്നത്. അതിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.


English summary
Sarath Kumar about Mammootty's performance in Peranbu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam