വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

By Aswini

തമിഴ് താരസംഘടനയില്‍ പൊരിഞ്ഞ തല്ലാണ്. നടികര്‍ സംഘത്തില്‍ നിന്നും വേര്‍പെട്ട് പാണ്ഡവര്‍ അണി എന്നൊരു ഗ്രൂപ്പുണ്ടാക്കിയ വിശാലിനും സംഘത്തിനുമെതിരെ മറുപക്ഷത്ത് നില്‍ക്കുന്നത് ശരത്ത് കുമാറും ഭാര്യ രാധിക ശരത്ത് കുമാറും അണിനിരക്കുന്ന സംഘമാണ്.

നിലവിലെ പ്രസിഡന്റും നടനുമായ ശരത്ത് കുമാറിനെതിരെ വിശാലും കൂട്ടരും നടത്തിയ തെറ്റായ ആരോപണത്തിന് മാപ്പു പറയണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു. വിശാലും കൂട്ടരും മാപ്പ് പറയാത്ത സാഹചര്യത്തില്‍ നടനെതിരെ ശരത്ത് കുമാര്‍ ഇപ്പോള്‍ മാനനഷ്ടകേസ് കൊടുത്തിരിക്കുകയാണ്.

പ്രശ്‌നം എന്താണ്

വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

താര സംഘടനയായ നടികര്‍ സംഘവുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നം. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സംഘം ഇരു ചേരികളായി തിരിഞ്ഞ് പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണ്.

ശരത്ത് കുമാര്‍ പക്ഷം

വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

ശരത്ത് കുമാറും ഭാര്യ രാധികയും അടങ്ങുന്നതാണ് ഒരു പക്ഷം. ശരത്ത് കുമാറിനെതിരെ വിശാലും പക്ഷവും കള്ള പ്രചാരണം നടത്തിയെന്നും ഇതിന് പരസ്യമായി മാപ്പ് പറയണമെന്നുമാണ് ഈ കൂട്ടത്തിന്റെ ആവശ്യം

വിശാല്‍ പക്ഷം

വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി എന്ന പുതിയ സംഘടനയാണ് ശരത്കുമാറിനെതിരെ മത്സരിക്കുന്നത്. വിശാല്‍, കാര്‍ത്തി, നാസര്‍, പൊന്‍വണ്ണന്‍ എന്നിവരാണ് ഈ സംഘനടയില്‍ ഉള്ളത്.

മാപ്പ് പറഞ്ഞില്ല

വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

കള്ള പ്രചാരണം നടത്തിയതിന് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകുമെന്ന് രാധിക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിശാലോ സംഘമോ മാപ്പ് പറയാന്‍ തയ്യാറായില്ല.

കേസ് കൊടുത്തു

വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

മാപ്പ് പറയാത്ത സാഹചര്യത്തിലാണ് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉണ്ടാക്കി എന്ന് പറഞ്ഞ് ശരത്ത് കുമാര്‍ വിശാലിനെതിരെ പരാതി കൊടുത്തിരിയ്ക്കുന്നത്. നഷ്ടപരിഹാരമായി 10 കോടി രൂപയാണ് ആവശ്യപ്പെടുന്നത്.

 ഒരുനടയ്ക്ക് പോകില്ല

വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരുമായി ഇനി തനിയ്ക്ക് ഒത്തുപോകാന്‍ കഴിയില്ലെന്നും ഓക്ടോബര്‍ 18 ന് നടക്കുന്ന ഇലക്ഷന് ശേഷവും അതങ്ങനെ തന്നെയായിരിക്കുമെന്നും ശരത്ത് കുമാര്‍ പിന്നീട് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X