»   » തമിഴ് നടന്‍ ശരത്കുമാര്‍ ആശുപത്രിയില്‍

തമിഴ് നടന്‍ ശരത്കുമാര്‍ ആശുപത്രിയില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശരത്കുമാര്‍ ആശുപത്രിയില്‍. നെഞ്ചു വേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാലിപ്പോള്‍ ആരോഗ്യനില തരണം ചെയ്തുവെന്നും ഉടന്‍ തന്നെ ആശുപത്രി വിടാമെന്നും ഡോക്ടര്‍ പറഞ്ഞു.

നെഗറ്റീവ് റോളിലൂടെയാണ് ശരത്കുമാര്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് സൂര്യന്‍ എന്ന ചിത്രത്തിലൂടെ പ്രധാന വേഷത്തില്‍ അഭിനയിച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു.

sarath-kumar-hospitalized

തമിഴ്‌നാട്ടിലെ കെ കമരാജ് നടാറിന്റെ പാത പിന്തുടര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ശരത്കുമാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഛായാദേവിയാണ് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ. വരലക്ഷ്മി, പൂജ ശരത് കുമാര്‍ എന്നിവരാണ് മക്കള്‍. രാധികയാണ് ഇപ്പോഴത്തെ ഭാര്യ.

English summary
Sarathkumar Hospitalized After Suffering From Chest Pain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X