For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങളൊഴിയാതെ വിജയുടെ സർക്കാർ!! ആദ്യം സിഗററ്റ് ഇപ്പോൾ കോപ്പിയടി

  |

  തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് സർക്കാർ. തുപ്പാക്കി, കത്തി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹിറ്റ് കൂട്ട്ക്കെട്ടായായ മുരുകദോസ് വിജയ്ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദീപാവവലി റിലീസായിട്ടാണ് ചിത്രം പുറത്തെത്തുക. കീർത്തി സുരേഷാണ് വിജയ്യുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത് കുമാറും പ്രധാനവേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

  ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ലോക റെക്കോഡുകൾ തിരുത്തി കുറിച്ചു കൊണ്ട് യൂട്യൂബിൽ സൂപ്പർ ഹിറ്റായിരുന്നു. ഹോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രമായ അവഞ്ചേഴ്‌സ് ഓഫ് ഇന്‍ഫിനിറ്റി വാർ നേടിയ റെക്കോർഡ് കുറഞ്ഞ സമയം കൊണ്ട് തന്നെ കൊണ്ട് സര്‍ക്കാറിന്റെ ടീസർ സ്വന്തമാക്കിയിരിക്കുന്നു. ചിത്രത്തിന്റെ പാട്ടും ടീസറും സമൂഹമാധ്യമത്തിലും സോഷ്യൽ മീഡിയയിലും വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. സംഭവം ഇങ്ങനെയൊക്കയാണെങ്കിലും ചിത്രത്തിനെതിരെ ആരോപണം തലപൊക്കിയിരിക്കുകയാണ്. സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രനാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

   കഥ മോഷ്ടിച്ചത്

  കഥ മോഷ്ടിച്ചത്

  വരുണിന്റെ കഥ മുരുഗദാസ് മോഷ്ടിച്ചതാണെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ഫിലിം റെറ്റേഴ്സ് അസോസിയേഷനിൽ ഇയാൾ പരാതി നൽകിയിട്ടുണ്ട്. 2007 ൽ റെറ്റ്ഴ്സ് യൂണിയനിൽ രജിസ്റ്റർ ചെയ്ത സെൻഗോൾ എന്ന കഥയാണ് മുരുഗദോസ് കോപ്പിയടിച്ച് സർക്കാരാക്കി സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് വരുണിന്റഎ പരാതി.

  വിജയുടെ പിതാവിനോട് കഥ പറഞ്ഞു

  വിജയുടെ പിതാവിനോട് കഥ പറഞ്ഞു

  സെൻഗോളിന്റെ കഥ നിർമ്മാതാവും , സംവിധായകനും നടനുമായി വിജയുടെ പിതാവ് ചന്ദ്രശേഖറിനോട് താൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അറിയിക്കാം എന്നായിരുന്നു അദ്ദേഹം എന്നോട് അന്ന് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഫോണിലൂടെയായിരുന്നു അദ്ദേഹത്തോടെ താൻ കഥ പറഞ്ഞതെന്നും വരുൺ പുറയുന്നു.

  ചിത്രം വൈകും

  ചിത്രം വൈകും

  കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ ദീപവലി റിലീസായി നവംബറിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കുകയില്ല. ഈ പശ്ചാത്തലത്തിൽ നടനും സംവിധായകനുമായ കെ ഭാഗ്യരാജ് വരുണമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. തുടക്കം മുതലെ നിരവധി വിവാദങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സിഗററ്റുമായി നിൽക്കുന്ന വിജയുടെ ചിത്രം വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് കോപ്പിയടി വിവാദത്തിൽ ചിത്രം അകപ്പെട്ടിരിക്കുന്നത്.

   294 മിനിറ്റ് കൊണ്ട് 10 ലക്ഷം ലൈക്ക്

  294 മിനിറ്റ് കൊണ്ട് 10 ലക്ഷം ലൈക്ക്

  വിജയുടെ സർക്കാർ‌ മാസ് അല്ല കൊലമാസായിരിക്കും. ടീസർ പുറത്തു വിട്ട് കേവലം 294 മിനിറ്റ് കൊണ്ട് 10 ലക്ഷം ലൈക്കുകളാണ് സ്വന്തമാക്കിയത്. കൂടാതെ ലോക സിനിമയിൽ തന്നെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാർ. വെറും നാല് മണിക്കൂർ കൊണ്ട് ആ ചിത്രത്തിന്റെ റെക്കോർഡാണ് വിജയുടം സർക്കാർ ടീസർ തകർത്തത്. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് ടീസർ മാസാണെങ്കിൽ ചിത്രം കൊലമാസായിരിക്കുമെന്ന്.

  മൾട്ടി മില്യണായി വിജയ്

  മൾട്ടി മില്യണായി വിജയ്

  മെർസല്ലിനു ശേഷം പ്രദർശനത്തിനെത്തുന്ന വിജയ് ചിത്രമാണ് സർക്കാർ. ഹൈലി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈൽ , ആക്ഷൻ, റൊമാൻസ് എന്നീങ്ങനെ ഒരു വിജയ് ചിത്രത്തിലെ എല്ലാ ചേരുവകളും സർക്കാരിലുമുണ്ട്. ഒരു പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ സുന്ദർ എന്ന മൾട്ടി മില്യണയർ ടെക്കിയെയാണ് വിജയ് അവതരിപ്പിക്കുന്നത്. സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി.

  മൂന്ന് ദിവസത്തേയ്ക്ക്‌ 10 ലക്ഷം!! റായ് ലക്ഷ്മിക്കെതിരെ ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

  English summary
  Sarkar director AR Murugadoss accused of plagiarism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X