»   » റിലീസിന് മുമ്പേ പുതിയ റെക്കോര്‍ഡ് ഇട്ട് വിജയ് ചിത്രം മേര്‍സല്‍!!!

റിലീസിന് മുമ്പേ പുതിയ റെക്കോര്‍ഡ് ഇട്ട് വിജയ് ചിത്രം മേര്‍സല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മേര്‍സിലിന് റിലീസിന് മുമ്പേ പുതിയ റെക്കോര്‍ഡ്. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെര്‍സല്‍. മൂന്ന് വേഷത്തില്‍ വിജയ് എത്തുന്ന ചിത്രമാണ് മേര്‍സല്‍. ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചതിനൊപ്പം വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. 

Mersal

ഒരു വിജയ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് മേര്‍സലിന്റെ സാറ്റലൈറ്റ് അവകാശം സി ടിവി സ്വന്തമാക്കിയിരിക്കുന്നത്. 30 കോടി രൂപയ്ക്കാണ് തെലുങ്കിലും റിലീസിനെത്തുന്ന ചിത്രത്തിന്റെ അവകാശം സി ടിവി സ്വന്തമാക്കിയിരിക്കുന്നത്. ബാഹുബലിയുടെ കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദാണ് മേര്‍സലിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഏആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ട താരമാണെന്നതാണ് വിജയ്‌യുടെ താരമൂല്യം ഉയര്‍ത്തിയത്.

Mersal

തെലുങ്ക് ഭാഷാ സംസ്ഥാനങ്ങളിലും ആരാധകരുള്ള താരമാണ് വിജയ്. തെലുങ്കില്‍ മൊഴിമാറ്റുന്ന മേര്‍സലിന് അദിരിന്ദി എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകനും നടനുമായ എസ്‌ജെ സൂര്യയാണ് ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്നത്. നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സത്യരാജും വടിവേലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ശ്രീ തെനന്ദല്‍ ഫിലിംസിന്റെ 100ാമത്തെ ചിത്രമാണ് മേര്‍സല്‍. ഈ വര്‍ഷം ദീപാവലിക്ക് ചിത്രം ലോക വ്യാപകമായി റിലീസിനെത്തും.

English summary
The massive hype of Mersal has reflected on the makers acquiring a huge amount as satellite rights. If reports are to be believed, the satellite rights of this Vijay starrer has been bagged by Zee TV for a whopping Rs 30 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam