»   » തനി ഒരുവനല്ല ഇനി സതുരംവേട്ടൈ 2!!! വില്ലത്തരം വിടാത്ത നായകനായി അരവിന്ദ് സ്വാമി ഞെട്ടിക്കുന്നു!!!

തനി ഒരുവനല്ല ഇനി സതുരംവേട്ടൈ 2!!! വില്ലത്തരം വിടാത്ത നായകനായി അരവിന്ദ് സ്വാമി ഞെട്ടിക്കുന്നു!!!

Posted By: Karthi
Subscribe to Filmibeat Malayalam

നായകനെ വെല്ലുന്ന വില്ലന്മാര്‍ അവതരിക്കുമ്പോഴാണ് എക്കാലവും മികച്ച നായകന്മാരും മികച്ച സിനിമകളും ഉണ്ടാകുന്നത്. അടുത്ത കാലത്ത് തമിഴിലാണ് അത്തരം സിനിമകളുണ്ടാത്. തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ തന്റെ മടങ്ങി അവിസ്മരണീയമാക്കിയ അരവിന്ദ് സ്വാമി വില്ലന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ പരിവേഷം നല്‍കി. അതിന് പിന്നാലെ വിക്രം വേദ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതിയും നായകന് മുകളില്‍ നില്‍ക്കുന്ന വില്ലനെ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നു.

Sathuranga Vettai 2

താരക്കൊഴുപ്പില്ലാതെ എത്തിയ ഈ ചിത്രങ്ങള്‍ കേരളത്തിലെ ബോക്‌സ് ഓഫീസിലും നേട്ടം കൊയ്തു. ഇപ്പോഴിതാ അതിന് പിന്നാലെ അരവിന്ദ് സ്വമിയും തൃഷയും കേന്ദ്ര കഥാപപാത്രങ്ങളായി എത്തുന്ന പുതിയ സിനിമ എത്തുകയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ സതുരംഗവേട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ആദ്യ ഭാഗത്തിലേതിന് സമാനമായി പണം തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രമേയമാകുന്നത്. വില്ലന്‍ പരിവേഷമുള്ള നായകനായിട്ടാണ് അരവിന്ദ് സ്വാമി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ആദ്യ ഭാഗം സംവിധാനം ചെയ്ത എച്ച് വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് എന്‍വി നിര്‍മ്മല്‍ കുമാറാണ്. അജിത്, സൂര്യ എന്നിവരെയാണ് ചിത്രത്തിലെ നായകനായ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഫലം കണ്ടില്ല. അങ്ങനെയാണ് അരവിന്ദ് സ്വാമി നായകനായി എത്തിയത്. നടനും സംവിധായകനുമായ മനോബാലയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്തംബറില്‍ ചിത്രം തിയറ്ററിലെത്തും.

English summary
Sathuranga Vettai 2 teaser. The movie stars Aravind Swamy, Trisha and Prakash Raj. Written by H. Vinod, it is helmed by Nirmal Kumar and bankrolled by Manobala’s production house.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam