»   » മൂട്രുമുഖത്തിനെതിരായി സത്യരാജ് എത്തുന്നു

മൂട്രുമുഖത്തിനെതിരായി സത്യരാജ് എത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

അറ്റ്‌ലി സംവിധാനം ചെയ്യുന്ന മൂട്രുമുഖം എന്ന ചിത്രത്തില്‍ വിജയിയ്ക്ക് പ്രതിനായകനായി നടന്‍ സത്യരാജ് എത്തുന്നു. ശങ്കര്‍ സംവിധാനം ചെയ്ത നന്‍പന്‍, തലൈവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയിയും സത്യരാജും ഒന്നിക്കുന്ന ചിത്രമാണ് മൂട്രുമുഖം. അറ്റ്‌ലി സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിലും സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

വിജയ് മൂന്ന് വേഷത്തിലെത്തുന്ന ചിത്രത്തില്‍ സത്യരാജ് ക്രൂരനായ വില്ലന്റെ വേഷത്തിലാണ് എത്തുന്നത്. മുരുകദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തില്‍ അഭിനയിച്ചിരുന്നു. മൂട്രുമുഖം എന്ന പേര് രജനികാന്തിന്റെ പഴയ ചിത്രത്തിന്റെ പേരാണെങ്കിലും, പേരിലെ സാമ്യം മാത്രമേ വിജയിയുടെ മൂട്രുമുഖത്തിനുള്ളു.

vijaysathyaraj


കെലെപുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമാന്തയും എമിജാക്‌സണുമാണ് നായികമാരായി എത്തുന്നത്. 140 ദിവസത്തെ ചിത്രീകരണത്തിലൂടെയാണ് മൂട്രുമുഖം പൂര്‍ണതയില്‍ എത്തിക്കുന്നത്. തനുവിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം ചിത്രീകരിക്കുന്നത് ചൈനയിലാണ്. ഗാനരംഗങ്ങളും മറ്റ് പ്രധാനപ്പെട്ട സീനികളുമാണ് ചൈനയില്‍ ചിത്രീകരിക്കുന്നത്.

കത്തി, രാജറാണി എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോര്‍ജ് സി വില്ല്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രത്തില്‍ ജി വി പ്രകാശാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ആലപിക്കുന്നത് വിജയിയാണ്.

English summary
Coming back to Sathyaraj, he had worked in Vijay's recent films such as 'Nanban' and 'Thalaivaa'. In both the films, he had key roles. He was also part of director Atlee's debut movie 'Raja Rani' in which he had an interesting role

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam