»   » ഇത് കരിയര്‍ ബ്രേക്കാകും, ഷംന കാസിമിന്റെ 'മാരക' അഭിനയവുമായി സവരക്കത്തി ട്രെയിലറെത്തി; കാണൂ

ഇത് കരിയര്‍ ബ്രേക്കാകും, ഷംന കാസിമിന്റെ 'മാരക' അഭിനയവുമായി സവരക്കത്തി ട്രെയിലറെത്തി; കാണൂ

Posted By: Aswini P
Subscribe to Filmibeat Malayalam

കരിയറില്‍ ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യുകയാണ് ഷംന കാസിം. അഭിനയം നിര്‍ത്താം എന്ന് തീരുമാനിച്ചു നില്‍ക്കുമ്പോഴാണ് ഷംന കാസിമിനെ തേടി സവരക്കത്തി എന്ന ചിത്രമെത്തിയത്. ജി ആര്‍ ആദിത്യന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തന്റെ കരിയര്‍ ബ്രേക്കാകും എന്ന് കഥ കേട്ടപ്പോള്‍ ഷംനയ്ക്ക് തോന്നി... ഏറ്റെടുത്തു ചെയ്തു.

എല്ലാ വിമര്‍ശനങ്ങളെയും മൗനം കൊണ്ട് നേരിട്ട് സായി പല്ലവി, സത്യത്തില്‍ എന്താണ് ശരിക്കും പ്രശ്‌നം??

ഷംന കാസിമിന്റെ ആ തോന്നല്‍ വെറുതെയായില്ല എന്ന് ഇനി ഉറപ്പിച്ച് പറയാം. അത്രയേറെ ആത്മവിശ്വാസത്തോടെ ഷംന കാസിം ഏറ്റെടുത്ത സവരക്കത്തി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരുമിനിട്ട് എട്ട് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് തന്നെ ഷംന കാസിമിന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും.

പലരും നിരസിച്ച വേഷം

ചിത്രത്തിലെ നായികാ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ആദിത്യന്‍ ആറ് മുന്‍നിര നായികമാരെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കണം എന്നതിനാല്‍ എല്ലാവരും പിന്മാറി. ഏറ്റവുമൊടുവിലാണ് ഷംനയെ തേടി അവസരമെത്തിയത്.

ഉറങ്ങിയില്ല


ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഷംന കാസിം വളരെ വികാരഭരിതയായി സംസാരിച്ചത് വാര്‍ത്തയായിരുന്നു. വേദിയില്‍ തേങ്ങിക്കരഞ്ഞുകൊണ്ടാണ് ഈ വേഷം തനിക്ക് നല്‍കിയ സംവിധായകന് ഷംന നന്ദി പറഞ്ഞത്. സവരക്കത്തി എന്ന ചിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞ ആ രാത്രി ഉറങ്ങിയിട്ടില്ല എന്നും ഷംന പറഞ്ഞിരുന്നു.

ഇത് ടേണിങ് പോയിന്റ്

സിനിമയില്‍ ഒരുപാട് അവഗണിക്കപ്പെട്ട നടിയാണ് ഷംന കാസിം. പല അവസരങ്ങളും വച്ച് നീട്ടി കൊതിപ്പിച്ച് എടുത്ത് മാറ്റിയിട്ടുണ്ട്. അതോടെ സിനിമ ഉപേക്ഷിച്ച് പൂര്‍ണമായും ഡാന്‍സില്‍ ശ്രദ്ധിയ്ക്കാം എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് സവരക്കത്തി എന്ന ചിത്രത്തിലേക്ക് ക്ഷണം വന്നത്. ഈ ചിത്രം ടേണിങ് പോയിന്റായിട്ടാണ് ഷംന കാണുന്നത്.

ഏറ്റെടുത്ത വെല്ലുവിളി

ചിത്രത്തില്‍ രണ്ട് മക്കളുടെ അമ്മയായിട്ടാണ് ഷംന കാസിം എത്തുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തില്‍ ഗര്‍ഭിണിയുമാണ് ഷംന. കെട്ടിവച്ച വയറുമായിട്ടാണ് സിനിമ മുഴുനീളം ഷംന അഭിനയിച്ചത്. അതൊരു വെല്ലുവിളിയാണെന്ന് നടി പറഞ്ഞിരുന്നു.

വെല്ലുവിളി ഇഷ്ടം

നല്ല കഥാപാത്രം ലഭിച്ചാല്‍ എന്തിനും തയ്യാറാണെന്ന് ഷംന കാസിം ഇതിനോടകം തെളിയിട്ടുകഴിഞ്ഞു. കൊടിവീരന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ട നടി തല മുണ്ഡനം ചെയ്തത് വാര്‍ത്തയായിരുന്നു.

സവരക്കത്തി എന്ന ചിത്രം

സംവിധായകന്‍ മിഷ്കിന്റെ സഹായിയായ ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശവരകത്തി. പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. മിഷ്്കിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത്. നായകനായി എത്തുന്നത് തമിഴകത്തെ മറ്റൊരു സംവിധായകനായ റാമും.

ട്രെയിലര്‍ കാണാം

ഇനി ഷംന കാസിം തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ കാണാം. ഈ സിനിമയ്ക്ക് ശേഷം ഷംനയ്ക്ക് അഭിനയ പ്രാധാന്യമുള്ള ഒത്തിരി കഥാപാത്രങ്ങള്‍ ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Savarakathi Official Trailer Out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam