twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനികാന്തിനെ തലൈവർ എന്ന് വിളിക്കുന്നവരെ കൊല്ലണം, വിവാദ പരാമർശവുമായി സംവിധായകൻ

    സിനിമയിൽ അഭിനയിക്കുന്ന രജനികാന്ത് കേവലം നടൻ മാത്രമാണ്.

    |

    ഇന്ത്യൻ സിനിമ ലോകം ഏറെ ആദരവോടേയും ബഹുമാനത്തോടേയും നോക്കുന്ന നടനാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. സിനിമാ ലോകത്തിന് പുറത്തു മാത്രമല്ല അകത്തും തലൈവർക്ക് കടുത്ത ആരാധകരാണ്. തമിഴിൽ മാത്രമല്ല മലയാളത്തിലും മറ്റ് അന്യഭാഷക ചിത്രങ്ങളിലേയും സൂപ്പർ താരങ്ങൾ രജിനിയുടെ കടുത്ത് ആരാധകരാണ്.

    അബി ഇക്ക ഉണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ!! ഷെയ്ന്റെ പ്രകടനത്തിൽ അബിയെ കുറിച്ചോർത്ത്..അബി ഇക്ക ഉണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ!! ഷെയ്ന്റെ പ്രകടനത്തിൽ അബിയെ കുറിച്ചോർത്ത്..

    ഒരു സിനിമ നടൻ എന്നതിലപ്പുറമാണ് പ്രേക്ഷകർക്ക് രജനികാന്ത്. ജനങ്ങളായി അദ്ദേഹത്തിന് ചാർത്തി കൊടുത്ത തലൈവർ പട്ടം. 1975 ൽ തുടങ്ങിയ അഭിനയ ജീവിതം 2019ലും മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. സിനിമയിലെ പ്രകടനം എന്നതിലുപരി ജനങ്ങളോടുള്ള മനോഭാവമാണ് രജിനിയെ പ്രേക്ഷകരുടെ തലൈവരാക്കുന്നത്. ഇപ്പോഴിത രജനികാന്തിനെതിരെ തമിഴ് സംവിധായകൻ സീമൻ രംഗത്ത്.

    ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രം!! പേരന്‍പിനെ കുറിച്ച് വാചാലനായി ദുൽഖർഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രം!! പേരന്‍പിനെ കുറിച്ച് വാചാലനായി ദുൽഖർ

    രജനിയെ കുറിച്ചുളള സമീന്റെ പ്രസ്താവന

    രജനിയെ കുറിച്ചുളള സമീന്റെ പ്രസ്താവന

    വിവാദമായിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കുന്നവർ കേവലം താരങ്ങൾ മാത്രമാണെന്നും അവരെ നേതാവ് എന്ന് വിളിക്കേണ്ട ആവശ്യമില്ലെന്നാണ് സംവിധായകൻ പറയുന്നത്. കൂടാതെ രജനിയെ നേതാവ് എന്ന് വിളിക്കുന്നവരെ തല്ലി കൊല്ലണമെന്നും സമീൻ പറഞ്ഞു. കൂടാതെ രജനിയെ തലൈവർ എന്ന് വിളിക്കുന്നതിനെതിരേയും സീമൻ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

    വെള്ളിത്തിരയിലെ താരങ്ങളുടെ പിന്നാലെ

    വെള്ളിത്തിരയിലെ താരങ്ങളുടെ പിന്നാലെ

    സിനിമയിൽ അഭിനയിക്കുന്ന രജനികാന്ത് കേവലം നടൻ മാത്രമാണ്. അദ്ദേഹത്തിന് പിന്നാലെ നേതാവാണെന്ന് പറഞ്ഞു പോകുന്നത് ശരിയല്ലെന്നും ഇദ്ദേഹം പറയുന്നു. രജനി നേതാവാണെങ്കിൽ പ്രഭാകരൻ, കാമരാജ്, ജീവാനന്ദം, സിങ്കരവേലലൻ, രത്മണി ശ്രീനിവാസൻ ഇവരൊക്കെ ആരാണ്? അവരൊക്കെ സമൂഹിക വിരുദ്ധരോ ദേശവിരുദ്ധരോ നക്സലുകളോ ആണോ- സീമൻ ചോദിക്കുന്നു. തങ്ങളുടെ യഥാർഥ നേതാവ് ആരാണെന്ന് തിരിച്ചറിയാത്തവരാണ് വെള്ളിത്തിരയിലെ താരങ്ങൾക്ക് പിന്നാലെ പോകുന്നതെന്നും സീമൻ ചൂണ്ടിക്കാട്ടി.

     അഭിനയത്തിലൂടെ നേതാവാകാൻ കഴിയില്ല

    അഭിനയത്തിലൂടെ നേതാവാകാൻ കഴിയില്ല

    ഭൂരിഭാഗം പേരും രജനിയുടെ പേരിനു പകരം അദ്ദേഹത്തെ തലൈവർ എന്ന് പറഞ്ഞാണ് സംസാരിക്കുന്നത്. താരങ്ങളും ഇങ്ങനെ ചെയ്ത സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പൊതു വേദിയിലും അഭിമുഖങ്ങളിലും ഇതേ കാഴ്ചയാണ്. സ്ക്രീനിലെ അഭിനയം കൊണ്ട് ആസ്വാദകരെ ഉണ്ടാക്കാൻ കഴിയും എന്നാൽ നല്ല നേതാവാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സന്തോഷം ത്യജിക്കുന്നവരാണ് യാഥാർഥ നേതാക്കളെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

     സ്ഥിരം കാഴ്ച

    സ്ഥിരം കാഴ്ച

    ഇതിന് മുൻപും തമിഴിലെ മുൻനിര താരങ്ങൾക്കെതിരെ സംവിധായകൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രജനികാന്തിനെ കൂടാതെ വിജയ്, അജിത് എന്നിവർക്കെതിരെയാണ് വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. അജിത്തിന്റെ കട്ടൗട്ടിൽ നിന്ന് വീണ് അപകടത്തിൽപ്പെട്ട ആരാധകനെ കാണാൻ എത്തിയ അജിത്തിനെ സീമൻ വിമർശിച്ചിരുന്നു.

    English summary
    seeman his about calling thalaivar in rajnikanth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X