»   » കളക്ടര്‍ മതിവദനിയുടെ പോരാട്ടം അവസാനിക്കുന്നില്ല, രണ്ടാം ഭാഗവുമായി നയന്‍താര എത്തുന്നു!

കളക്ടര്‍ മതിവദനിയുടെ പോരാട്ടം അവസാനിക്കുന്നില്ല, രണ്ടാം ഭാഗവുമായി നയന്‍താര എത്തുന്നു!

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന നായികയാണ് നയന്‍താര. എന്നാല്‍ രണ്ടാം വരവില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും അകന്ന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിളൂടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്ക് ഉയരുകയായിരുന്നു നയന്‍താര. സൂപ്പര്‍ നായകന്മാരുടെ പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് ഒരു സിനിമയിലെ ബോക്‌സ് ഓഫീസില്‍ വിജയപ്പിക്കുവാന്‍ മാത്രമുള്ള വളര്‍ച്ച നയന്‍താര നേടി.

സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് ഡോക്ടറെ കാണാന്‍ പോയ നടന്‍, എന്നിട്ട് ഡോക്ടര്‍ പറഞ്ഞതോ?

മലയാളത്തിലെ യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ അന്നും ഇന്നും ഒരേ ഒരാള്‍! അത് താനല്ലെന്ന് ദുല്‍ഖര്‍!

Aramm

മായ, ഡോറ എന്നിവയ്ക്ക് പിന്നാലെ ഒടുവില്‍ തിയറ്ററിലെത്തിയ അറാം എന്ന ചിത്രവും അതിന് തെളിവാണ്. മതിവദനി ഐഎഎസ് എന്ന ജില്ല കളക്ടറുടെ വേഷം നയന്‍താര അവിസ്മരണീയമാക്കി. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു തുടര്‍ച്ച സാധ്യമാകുന്ന വിധം ഓപ്പണ്‍ ക്ലൈമാക്‌സാണ് ചിത്രത്തിനുള്ളത്.

ചിത്രീകരണം പൂര്‍ത്തിയാക്കി ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം റിലീസിനെത്തിയത്. താന്‍ അഭിനയിക്കുന്ന സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത നയന്‍താര ഈ ചിത്രത്തിന് വേണ്ടി വേദികളില്‍ പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം ചെന്നൈയിലെ ചില തിയറ്ററുകളില്‍ നയന്‍താര സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇത് സിനിമയ്ക്ക് കാര്യമായി ഗുണം ചെയ്യുകയും ചെയ്തിരുന്നു. നവാഗതനായ ഗോപി നയനാര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

English summary
Sequel Announced For Nayanthara’s Aramm.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam