»   »  ഐശ്വര്യ ചിത്രം മാരിയപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത് ഷാരൂഖ് ഖാന്‍

ഐശ്വര്യ ചിത്രം മാരിയപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത് ഷാരൂഖ് ഖാന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

2016 ല്‍ പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയ മാരിയപ്പന്റെ ജീവിത കഥയാണ് രജനീകാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന മാരിയപ്പന്‍ എന്ന ചിത്രം. ധനുഷ് നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ഷാരൂഖ് ഖാനാണ്  ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് കിങ് ഖാന്‍ ഷാരൂഖ്. 23 കാരനായ മാരിയപ്പന്‍ തങ്കവേലു റിയോ ഒളിംപിക്‌സിലാണ് ഇന്ത്യക്കു വേണ്ടി പാരാലിംപിക്‌സില്‍ ടി -42 കാറ്റഗറിയില്‍ മെഡല്‍ നേടിയത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ കുറിച്ചുളള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read more: തന്നോട് ഇഷ്ടമുള്ളവരല്ല വിരോധമുളളവരാണ് അങ്ങനെ പറയുന്നതെന്ന് സത്യന്‍ അന്തിക്കാടിനോട് മോഹന്‍ലാല്‍

mariapan-03-14

നേരത്തെ ഭര്‍ത്താവ് ധനുഷിനെ നായകനാക്കി ഐശ്വര്യ ത്രീ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം സീന്‍ റോള്‍ഡെന്‍ ആണ്. വേല്‍രാജ് ആണ് ഛായാഗ്രഹണം.  രാജു മുരുകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ വര്‍ഷം ഒടുവില്‍ തിയറ്ററുകളിലെത്തും.

English summary
Mariappan’ is the biopic of our high jumper who won the gold medal at Rio Paralympics 2016. He is India’s first Paralympian gold medalist since 2004. Bollywood superstar Shahrukh Khan took to Twitter and unveiled its first look which is going to be directed by Aishwarya Dhanush.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam