»   » ധനുഷിനെതിരെ ശ്യാമിലി; അതെ അതേ ശ്യാമിലി തന്നെ, ബേബി ശ്യാമിലി

ധനുഷിനെതിരെ ശ്യാമിലി; അതെ അതേ ശ്യാമിലി തന്നെ, ബേബി ശ്യാമിലി

Posted By:
Subscribe to Filmibeat Malayalam

ശ്യാമിലി തമിഴിലേക്ക് രണ്ടാം ഇന്നിംഗിസിനൊരുങ്ങുന്നു. ധനുഷും ലക്ഷ്മി മേനോനും താര ജോഡികളായെത്തുന്ന പുതിയ ചിത്രത്തിലൂടെയാണ് ശ്യാമിലിയുടെ രണ്ടാം വരവ്. ഏത് ശ്യാമലി എന്ന് മലയാളി പ്രേക്ഷകര്‍ ചോദിക്കാന്‍ പാടില്ല, എന്തെന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാളികള്‍ മടിയിലിരുത്തി വളര്‍ത്തിയതാണ് ഈ മാളൂട്ടിയെ

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് ബേബി ശാലിനിയുടെ (ശാലിനി അജിത്ത്) അനുജത്തി ശ്യാമിലി മലയാള സിനിമയിലെത്തിയത്. പിന്നീട് കിലുക്കാം പെട്ടി, മാളൂട്ടി, നിര്‍ണയം, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചു.

shamlee-dhanush

മലയാളത്തിനെക്കാള്‍ അധികം കന്നടയിലും തമിഴിലുമായിരുന്നു അന്നും ശ്യാമിലി ശ്രദ്ധ കൊടുത്തത്. നായികയായി തിരിച്ചുവന്നത് പക്ഷെ ഓയ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ തമിഴിലേക്ക് വീണ്ടും വരുന്നത് ബാല താരമായിട്ടോ നായികയായിട്ടോ അല്ല, മറിച്ച് വില്ലത്തിയായിട്ടാണ്.

എതിര്‍ നീച്ചല്‍, കാക്കി സട്ടൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിട്ടാണ് ശ്യാമിലി എത്തുന്നതെന്നാണ് വാര്‍ത്തകള്‍. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നത്രെ. 2000 ല്‍ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലാണ് ശ്യാമിലി ഒടുവില്‍ തമിഴില്‍ അഭിനയിച്ചത്

English summary
Shamili who is making a re-entry in Tamil cinema with Vikram Prabhu’s ‘Veera Sivaji’ has replaced Vidya Balan. Lakshmi Menon is the pair for the younger Dhanush.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam