»   » ആ കുടുംബത്തിന്റെ വേദന സഹിക്കാനായില്ല, ദേഷ്യം പിടിച്ച് നിര്‍ത്താനായില്ലെന്നും ഷംന കാസിം!

ആ കുടുംബത്തിന്റെ വേദന സഹിക്കാനായില്ല, ദേഷ്യം പിടിച്ച് നിര്‍ത്താനായില്ലെന്നും ഷംന കാസിം!

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമ നിര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യ സിനിമ ലോകത്ത് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാന്റെ മാനസീക പീഡനം മൂലമാണം താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ത് അശോക് കുമാര്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

ഷാജി പാപ്പന്റെ രണ്ടാം വരവിന് തിയതി കുറിച്ചു, ക്രിസ്തുമസിന് ഷാജി പാപ്പന്‍ തരംഗം!

എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും, മാസ്റ്റർപീസ് ഒരുങ്ങുന്നത് മമ്മൂട്ടിയുടെ കരിയറിലെ വമ്പന്‍ റിലീസിന്?

അന്‍പുചെഴിയാനെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ വിമിര്‍ശിച്ചുകൊണ്ടുള്ള ഷംന കാസിമിന്റെ ട്വീറ്റ് വിവാദമായിരുന്നു. അന്‍പുചെഴിയാന്‍ നല്ല മനുഷ്യനാണെന്ന പ്രസ്താവനയുമായി ദേവയാനിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി ഷംന കാസിം രംഗത്തെത്തിയിരിക്കുകയാണ്.

ഷംനയുടെ ട്വീറ്റ്

അശോക് കുമാറിന്റെ മരണത്തിന് കാരണക്കാരന്‍ എന്ന് ആരോപണമുയര്‍ന്ന് അന്‍പുചെഴിയാന്‍ തന്തയില്ലാത്തവനാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു ഷംന കാസിം ട്വീറ്റ് ചെയ്തത്. തന്തയില്ലാത്തവന്‍ എന്ന പ്രയോഗത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വേദന സഹിക്കാനായില്ല

രോഷം സഹിക്കവയ്യാതെയാണ് അത്തരമൊരു പ്രതിരണത്തിന് മുതിര്‍ന്നതെന്ന് ഷംന കാസിം പറയുന്നു. അശോക് കുമാറിനെ തനിക്ക് പരിചയമുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ശവ സംസ്‌കാര ചടങ്ങില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദന തനിക്ക് സഹിക്കാനായില്ലെന്നും താരം പറഞ്ഞു.

ദേഷ്യത്തിന്റെ പ്രതിഫലനമാണ് ആ വാക്കുകള്‍

ഇത് ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. അന്‍പുചെഴിയാനുമായി തനിക്ക് പരിചയമില്ല. താന്‍ കേട്ട കാര്യങ്ങളില്‍ നിന്നാണ് പ്രതികരിച്ചത്. അന്‍പുചെഴിയാന്റെ പേര് എഴുതിവെച്ച ശേഷമാണ് അശോക് കുമാര്‍ ആത്മഹത്യ ചെയ്തതതെന്നും ഷംന കാസിം പറയുന്നു.

ആത്മഹത്യയല്ല കൊലപാതകം

അശോക് കുമാറിന്റെ മരണം ആത്മഹത്യല്ല കൊലപാതകമാണെന്ന ആരോപണവുമായി നടനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പ്രസിഡന്റുമായ വിശാല്‍ രംഗത്തെത്തിയിരുന്നു. നടനും സംവിധായകനുമായ ശശികുമാറിന്റെ ബന്ധുവാണ് അശോക് കുമാര്‍.

അന്‍പു ചെഴിയാന്‍ ദയാലു

അന്‍പു ചെഴിയാന്‍ വളരെ ദയലാവും മഹദ് വ്യക്തിത്വവുമാണെന്ന് വ്യക്തമാക്കി ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും രംഗത്തെത്തിയിരുന്നു. തങ്ങള്‍ അന്‍പുചെഴിയാനില്‍ നിന്നും പണം കടം വാങ്ങിയിരുന്നെന്നും. ചിത്രം പുറത്തിറങ്ങിയ ശേഷം പണം മടക്കി കൊടുക്കുതയും ചെയതു. തനിക്കും ഭര്‍ത്താവിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ദേവയാനി പറഞ്ഞിരുന്നു.

English summary
Shamna Kasim about her angry tweet about Anpuchezhiyan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam