»   »  ഞാന്‍ ഭാഗ്യമില്ലാതെ പോയ നടി; പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംന കാസിം

ഞാന്‍ ഭാഗ്യമില്ലാതെ പോയ നടി; പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംന കാസിം

Posted By: Rohini
Subscribe to Filmibeat Malayalam

റെമോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടന്‍ ശിവകാര്‍ത്തികേയന്‍ വളരെ വികാരഭരിതമായി സംസാരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മലയാളി നടി ഷംന കാസിം പൊട്ടിക്കരയുന്നു.

പറഞ്ഞ പ്രതിഫലം പോലും തന്നില്ല, വേണമെന്ന് വാശി പിടിച്ചിട്ടുമില്ല, എന്നിട്ടും ഈ അവഗണന

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തില്‍ ഷംന ചെയ്യുന്നത്.. ഇത്രയും നല്ല കഥാപാത്രം തനിയ്ക്ക് ലഭിച്ചതിന്റെ സന്തോഷമായിരുന്നു ഷംനയ്ക്ക്

സംവിധായകന് നന്ദി

സവരക്കത്തി എന്ന ചിത്രം തനിക്ക് നല്‍കിയ സംവിധായന്‍ മിഷ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷംന കാസിം സംസാരിച്ചു തുടങ്ങിയത്. ചിത്രത്തില്‍ തന്റെ മക്കളായി അഭിനയിച്ച കുട്ടികളെ നടി വേദിയിലേക്ക് വിളിച്ച് കൂടെ നിര്‍ത്തി.

നര്‍ത്തകിയായിട്ട് തുടങ്ങി

ഞാനൊരു നര്‍ത്തകിയാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടി. സിനിമയില്‍ വരണം അഭിനയിക്കണം എന്നൊന്നുമുള്ള ചിന്തയേ ഉണ്ടായിരുന്നില്ല. പക്ഷെ സിനിമയില്‍ എത്തി- എന്ന് ഷംന പറയുന്നു

ഭാഗ്യമില്ലാതെ പോയി

തമിഴില്‍ ഭരത്തിനൊപ്പം സിനിമ ചെയ്തു. രുപാട് പ്രശംസകള്‍ കിട്ടി. പക്ഷെ സിനിമ വിജയിച്ചില്ല. പടം ഹിറ്റായാല്‍ മാത്രമേ നായികമാര്‍ക്ക് മുന്നേറാന്‍ കഴിയൂ എന്ന് എനിക്ക് മനസ്സിലായി. കഴിവ് മാത്രം പോര. അതിന് ശേഷവും സിനിമകള്‍ ചെയ്തു. പക്ഷെ ഭാഗ്യമില്ലാതെ പോയി.

സിനിമ വിടാന്‍ തീരുമാനിച്ചു

അതോടെ സിനിമ വേണ്ട എന്ന തീരുമാനത്തിലെത്തി. ഡാന്‍സ് മാത്രമാണ് ഇനി ജീവിതം എന്ന് തിരിച്ചറിഞ്ഞു. കുട്ടിക്കാലം മുതല്‍ ഡാന്‍സ് ടീച്ചര്‍ ആകണം എന്നായിരുന്നു ആഗ്രഹം. ക്ലാസിക് ഡാന്‍സറാണ് ഞാന്‍.

വീണ്ടും സിനിമയിലേക്ക്

ഡാന്‍സിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ച സമയത്താണ് തെലുങ്കില്‍ ഒരു സിനിമ ഹിറ്റായത്. വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. തെലുങ്കില്‍ സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. തമിഴില്‍ നല്ല സിനിമകള്‍ക്കായി അവസരം കാത്തിരിയ്ക്കുകയായിരുന്നു. ഒരു കൊമേര്‍ഷ്യല്‍ നടി എന്നതിനപ്പുറം കഴിവുള്ള നടി എന്ന് അറിയപ്പെടാനാണ് എനിക്കാഗ്രഹം.

സവരക്കത്തിയിലേക്ക് വിളിച്ചപ്പോള്‍

മിഷ്‌കിന്‍ സര്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രത്തിലേക്ക് വിളിച്ച ദിവസം രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്രയും വലിയൊരു സംവിധായകന്റെ സിനിമയിലേക്ക് എന്നെ വിളിച്ചിരിയ്ക്കുന്നു, അതൊരു സ്വപ്‌നം പോലെയായിരുന്നു. ആ അവസരം ലഭിച്ചതിന് ഞാനെന്റെ മാനേജര്‍ വിവേകിന് നന്ദി പറയുന്നു.

ആ ഭാഗ്യം എനിക്ക് വന്നത്

സംവിധായകനെ പോയി കണ്ടപ്പോള്‍ ഈ സിനിമ എനിക്ക് കിട്ടില്ല എന്ന് തന്നെയാണ് കരുതിയത്. കഥാപാത്രം വളരെ വ്യത്യസ്തമാണെന്ന് പറഞ്ഞിരുന്നു. മാത്രമല്ല, ഒരുപാട് പ്രമുഖ നായികമാരെ പരിഗണിച്ച ശേഷം അവസാനത്തെ ചോയിസായിരുന്നു ഞാന്‍. അവിടെയും ഇവിടെയും നടക്കാതെ അവസാനം ആ ഭാഗ്യം എനിക്ക് വന്നു ചേര്‍ന്നു

അമ്മയ്ക്ക് നന്ദി

ഞാനൊരു നടിയാകണം എന്നാഗ്രഹിച്ചത് എന്റെ അമ്മയാണ്. സവരക്കത്തിയുടെ ടീസര്‍ കാണുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. ഒരു മുസ്ലീം പെണ്‍കുട്ടിയായ എനിക്ക് ഇത്രയും പിന്തുണ നല്‍കി മുന്നോട്ട് കൊണ്ടുവന്നതിന് അമ്മയ്ക്ക് നന്ദി- എന്ന് പറയുമ്പോഴേക്കും ഷംന കരയാന്‍ തുടങ്ങി.

വീഡിയോ

ഷംന കാസിം വികാരഭിരിതയായി സംസാരിക്കുന്ന ഓഡിയോ ലോഞ്ചിന്റെ വീഡിയോ കാണാം

ഷംന കാസിമിന്റെ ഫോട്ടോസിനായി

English summary
Shamna Kasim in tears - I was the last option, among the big heroines in Mysskin's film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam