»   » അത് വലിയൊരു റിസ്‌കായിരുന്നു... പക്ഷെ, ജീവിതത്തില്‍ സന്തോഷവും തൃപ്തിയും തന്ന തീരുമാനം!!!

അത് വലിയൊരു റിസ്‌കായിരുന്നു... പക്ഷെ, ജീവിതത്തില്‍ സന്തോഷവും തൃപ്തിയും തന്ന തീരുമാനം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സാങ്കേതിക വിദ്യ ഏറെ വളര്‍ന്ന ഇന്നത്തെ കാലത്ത് ഒരു കാഥാപാത്രത്തിന് വേണ്ടി തലമൊട്ടയടിക്കുക എന്നത് ശ്രദ്ധേയമായ കാര്യമാണ്. മൊട്ടയടിക്കാതെ മൊട്ടയാകാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നത് തന്നെ കാരണം. ഒരു നടിയേ സംബന്ധിച്ച് ഇത്തരത്തിലുള്ള തീരുമാനം ഒരു വലിയ റിസ്‌ക് തന്നെയാണ്. 

ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ! ഇനി അവള്‍ക്കൊപ്പം ഇല്ലേ???

പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആദിയുടെ കാസ്റ്റിംഗ് കോളിന് കിട്ടിയ മറുപടികള്‍! ചിരിച്ച് മരിക്കും..

തമിഴിലും തെലുങ്കിലും പൂര്‍ണ എന്ന അറിയപ്പെടുന്ന ഷംന കാസിം ആണ് ഒരു കഥാപാത്രത്തിന് വേണ്ടി തല മൊട്ടയടിച്ച് പ്രത്യക്ഷപ്പെട്ടത്. ഷംനയെ സംബന്ധിച്ച്  അത് പെട്ടെന്നെടുത്ത് തീരുമാനമായിരുന്നില്ല. ഒരു അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ ഷംന വ്യക്തമാക്കുകയുണ്ടായി.

വെറുമൊരു നായിക

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷംന കാസിമിനെ തേടി മികച്ച കഥാപാത്രങ്ങളൊന്നും എത്തിയിരുന്നില്ല. വെറുതെ ഒരു സിനിമ ചെയ്യുന്നതിലും ത്രില്‍ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണെന്ന് ഷംന കാസിം പറയുന്നു.

സന്തോഷവും സംതൃപ്തിയും തന്ന കഥാപാത്രങ്ങള്‍

തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും സന്തോഷും സംതൃപ്തിയും തന്ന രണ്ട് കഥാപാത്രങ്ങളാണ് മിഷ്‌കിന്റെ ശവരക്കത്തി എന്ന ചിത്രത്തിലേതും കൊടി വീരന്‍ എന്ന ചിത്രത്തിലേതും എന്ന് ഷംന കാസിം പറയുന്നു. ആത്മവിശ്വാസവും ഇനിയും അഭിനയിക്കാനുള്ള പ്രചോദനവുമാണ് ഈ കഥാപാത്രങ്ങള്‍ നല്‍കിയതെന്നും താരം പറഞ്ഞു.

വഴിത്തിരിവായ ശവരക്കത്തി

മിഷ്‌കിന്‍ സംവിധാനം ചെയ്ത ശവരക്കത്തി എന്ന ചിത്രം ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഷംനയ്ക്ക് നല്‍കിയത്. രണ്ട് കുട്ടികളുടെ അമ്മയും ഒന്‍പത് മാസം ഗര്‍ഭിണിയുമായ ബധിരയായിട്ടാണ് ഷംന ശവരക്കത്തിയില്‍ അഭിനയിച്ചത്. ഈ ചിത്രമാണ് കൊടി വീരനിലേക്ക് എത്തിച്ചത്.

മൊട്ടയടിക്കണമെന്ന് ആവശ്യം

ശവരക്കത്തിയുടെ ടീസര്‍ കണ്ടിട്ടാണ് കൊടിവീരന്റെ സംവിധായകനായ മുത്തയ്യയും നായകനായ ശശികുമാറും ഷംനയെ സമീപിച്ചത്. മൊട്ടയടിക്കേണ്ടി വരുമെന്ന് അവര്‍ ആദ്യം തന്നെ പറഞ്ഞെങ്കിലും പറ്റില്ലെന്ന് ഷംന. എന്നാല്‍ തിരക്കഥ കേട്ടതോടെ മനസ് മാറിയെന്നും താരം.

മുടി വടിക്കുന്ന രംഗവും സിനിമയില്‍

സ്വാഭാവികതയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൊട്ടയടിക്കുന്നത് ഒഴിവാക്കാനാകില്ലായിരുന്നു. മധുരയിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ചായിരുന്നു മുടി മൊട്ടയടിച്ചത്. അതും സിനിമയില്‍ ഉള്‍പ്പെടുത്തി. നിര്‍ണായകമായ ആ സീനിന്റെ അനിവാര്യത സ്‌ക്രീനില്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടെന്നും താരം.

മൊട്ടയടിച്ച് സ്റ്റേജിലും

നര്‍ത്തകി എന്ന നിലയില്‍ സ്റ്റേജ് പ്രൊഗ്രാമുകളിലും നിറ സാന്നിദ്ധ്യമായ താരത്തിന് മൊട്ടയടി ഒരു പ്രശ്‌നമാകുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ മൊട്ടയടിച്ച ശേഷം അഞ്ച് സ്റ്റേജ് പ്രോഗ്രാമുകളില്‍ വിഗ് വച്ച് പങ്കെടുത്തെന്നും ഷംന വ്യക്തമാക്കുന്നു.

ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

സാധാരണ അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ടെങ്കിലും ഇത് പുറത്ത് വിട്ടിട്ടില്ല. പോസ്റ്റര്‍ ഇറങ്ങിയിട്ടേ ചിത്രങ്ങള്‍ പുറത്ത് വിടാവൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. മൊട്ടയടിച്ച ചിത്രം സ്വയം കണ്ട് ആസ്വദിക്കുകയാണ് ഇപ്പോള്‍.

ആര്‍ക്കും മനസിലാകുന്നില്ല

പുറത്ത് പോകുമ്പോള്‍ തൊപ്പി ഒന്നും വയക്കാറില്ല. ഇത് താനാണെന്ന് പലര്‍ക്കും പെട്ടന്ന് മനസിലാകുകയും ഇല്ല. കോഴിക്കോട് സംവിധായകന്‍ ഹരിഹരന്‍ സാറിന്റെ സിനിമ സുവര്‍ണ ജൂബിലിയില്‍ പങ്കെടുത്തപ്പോള്‍ കെഎസ് ചിത്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് തന്നെ കണ്ടിട്ട് മനസിലായില്ലെന്നും ഷംന കാസിം പറയുന്നു.

English summary
Actress Shamna Kasim shaves her head for 'Kodi Veeran'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam