»   » വിശാലിന് ഇനിയെന്ത് വേണം... തുപ്പരിവാലനെ പ്രകീര്‍ത്തിച്ച് ശങ്കര്‍!

വിശാലിന് ഇനിയെന്ത് വേണം... തുപ്പരിവാലനെ പ്രകീര്‍ത്തിച്ച് ശങ്കര്‍!

By: Karthi
Subscribe to Filmibeat Malayalam

വിശാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രമാണ് തുപ്പരിവാലന്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാലന്‍ മികച്ച പ്രേക്ഷക പ്രതികരണവും ബോക്‌സ് ഓഫീസ് കളക്ഷനും നേടി പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം ചിത്രത്തിന് ലഭിക്കുന്നതിനിടെയാണ് തുപ്പരിവാലനേയും വിശാലിനേയും പ്രകീര്‍ത്തിച്ച് ശങ്കര്‍ ട്വീറ്റ് ചെയ്തത്. 

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം... വൈറലാകുന്നു ഈ ചര്‍ച്ച!

Thupparivalan shankarദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ Read more at: https://malayalam.filmibeat.com/

മിഷ്‌കിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു ത്രില്ലറാണ് തുപ്പരിവാലന്‍. വിശാലിന്റെ കഥാപാത്രവും പ്രകടനവും മികച്ചതായി. ചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു ശങ്കറിന്റെ ട്വീറ്റ്. തെന്നിന്ത്യന്‍ ഷെര്‍ലക് ഹോംസ് എന്ന വിശേഷണമാണ് പ്രേക്ഷകര്‍ വിശാലിന്റെ കഥാപാത്രമായ ഡിക്ടറ്റീവ് കനിയന്‍ പൂങ്കുണ്ട്രന് നല്‍കിയത്. വിശാലിനൊപ്പം പ്രസന്ന, സിമ്രാന്‍, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍, ഭാഗ്യരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. 

ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ

വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാലാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വിശാല്‍ അറയിച്ചു. രണ്ടാം ഭാഗം അധികം വൈകില്ലെന്നും താരം പത്രസമ്മേളനത്തില്‍ അറിയിച്ചു. പിസാസ് എന്ന ചിത്രത്തിന് ശേഷം മിഷ്‌കിന്‍ സംവിധാം ചെയ്യുന്ന ചിത്രമാണ് തുപ്പരിവാലന്‍. രജനികാന്ത് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് ശങ്കര്‍ ഇപ്പോള്‍.

Vishal To Make Mollywood Debut With Mohanlal | Filmibeat Malayalam

English summary
Shankar talking about Thupparivalan and Vishal's performance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam