»   » ശങ്കര്‍ വീണ്ടും രണ്ടാം ഭാഗവുമായി എത്തുന്നു... ഇക്കുറി കമല്‍ഹാസനൊപ്പം! ഏതാണെന്നോ ആ സിനിമ?

ശങ്കര്‍ വീണ്ടും രണ്ടാം ഭാഗവുമായി എത്തുന്നു... ഇക്കുറി കമല്‍ഹാസനൊപ്പം! ഏതാണെന്നോ ആ സിനിമ?

Posted By: Karthi
Subscribe to Filmibeat Malayalam

എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് രജനികാന്ത് ചിത്രത്തിന് ശങ്കര്‍ ഒരുക്കുന്ന രണ്ടാം ഭാഗം 2.0 ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമാണ് ചിത്രമാണ് 2.0.

പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആദിയുടെ കാസ്റ്റിംഗ് കോളിന് കിട്ടിയ മറുപടികള്‍! ചിരിച്ച് മരിക്കും...

ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

എന്തിരന് പിന്നാലെ തന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിനും രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ് ശങ്കര്‍. ഇക്കുറി കമല്‍ഹാസനെയാണ് ശങ്കര്‍ കൂട്ട് പിടിച്ചിരിക്കുന്നത്. ശങ്കറും കമല്‍ഹാസനും ഒന്നിച്ച് എക്കാലത്തേയും വലിയ ഹിറ്റായി മാറിയ ഇന്ത്യന്‍ എന്ന ചിത്രത്തിനാണ് ശങ്കര്‍ തുടര്‍ന്ന ഒരുക്കുന്നത്.

ശങ്കറും ഇന്ത്യനും

1993ല്‍ ജന്റില്‍മാന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുമായി തമിഴ് സിനിമയിലേക്ക് എത്തിയ ശങ്കറിന്റെ മൂന്നാമത്തെ സിനിമയായിരുന്നു ഇന്ത്യന്‍. തമിഴിലും ഹിന്ദിയിലുമായി അണിയിച്ചൊരുക്കിയ സിനിമയായിരുന്നു ഇന്ത്യന്‍.

ബിഗ് ബജറ്റ്

കമല്‍ഹാസന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു. എട്ട് കോടി രൂപയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. വന്‍ വിജയമായി മാറിയ ചിത്രം 30 കോടി ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിയിരുന്നു.

നിരവധി അവാര്‍ഡുകള്‍

ബോക്‌സ് ഓഫീസ് വിജയം മാത്രമല്ല, നിരവധി അവാര്‍ഡുകളും ചിത്രം വാങ്ങിക്കൂട്ടി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കമല്‍ഹാസനെ തേടിയെത്തിയതും ഈ ചിത്രത്തിലൂടെയായിരുന്നു. മികച്ച ഫോറിന്‍ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായിരുന്നു ചിത്രം.

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി

തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം അതുവരെ രജനികാന്തിന്റെ ബാഷ ആയിരുന്നു. ബാഷയെ മറികടന്ന ഇന്ത്യന്‍ മൂന്ന് വര്‍ഷത്തോളം ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ നിലനിര്‍ത്തി. പിന്നീട് പടയപ്പയിലൂടെ രജനികാന്ത് ഇതിനെ മറികടന്നു.

രണ്ടാം ഭാഗത്തിനുള്ള സാധ്യത

രണ്ടാം ഭാഗത്തിനുള്ള സാധ്യത നിലനിര്‍ത്തുന്ന ക്ലൈമാക്‌സ് ആയിരുന്നു ചിത്രത്തിന്റേത്. എന്നാല്‍ ഇക്കാലത്തിനിടെ അത്തരത്തിലൊരു സംരംഭത്തിന് ആരും മുതിര്‍ന്നില്ല. ചിത്രത്തിന്റെ മറ്റുവിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

കമല്‍ഹാസനൊപ്പം

ഇത്രയും ഗംഭീര വിജയം നേടിയ ചിത്രം ഒരുക്കിയിട്ടും തന്റെ കരിയറില്‍ കമല്‍ഹാസനൊപ്പം മറ്റൊരു ചിത്രം ശങ്കര്‍ സംിധാനംം ചെയ്തില്ല. ഇപ്പോഴിതാ 21 വര്‍ഷത്തിന് ശേഷം ഇന്ത്യന്റെ രണ്ടാം ഭാഗവുമായി കമല്‍ഹാസനൊപ്പം ശങ്കര്‍ ഓന്നിക്കുകയാണ്.

ചിത്രീകരണം എപ്പോള്‍

സിനിമയുടെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. രണ്ട് പേരും നിലവില്‍ തങ്ങളുടെ പ്രൊജക്ടുകളുമായി തിരക്കിലാണ്. ജനുവരിയില്‍ തിയറ്ററിലെത്തുന്ന 2.0 എന്ന ചിത്രത്തിന്റെ അവസാനഘട്ട ജോലികളിലാണ് ശങ്കര്‍. വിശ്വരൂപം 2, സബാഷ് നായിഡു എന്നീ ചിത്രങ്ങളും ടെലിവിഷന്‍ പരിപാടിയും ഒക്കെയായി കമല്‍ഹാസനും തിരക്കിലാണ്.

English summary
Shankar and Kamal Haasan to reunite for the sequel of Indian!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam