»   » റെക്കോര്‍ഡ് തിരുത്താന്‍ ശങ്കറും വിക്രവും

റെക്കോര്‍ഡ് തിരുത്താന്‍ ശങ്കറും വിക്രവും

Posted By: Super
Subscribe to Filmibeat Malayalam

തമിഴ് സംവിധായകന്‍ ശങ്കര്‍ പുതിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ് അതിലെന്തെങ്കിലും പ്രത്യേകതകള്‍ കാണും. ഒന്നുകള്‍ ബഡ്ജറ്റ്, അല്ലെങ്കില്‍ താരനിര, ഇതുമല്ലെങ്കില്‍ കഥ ഇതിലേതെങ്കിലും ഒരു കാര്യത്തില്‍ റെക്കോര്‍ഡിന് സമാനായ എന്തെങ്കിലും പ്രത്യേകതള്‍ എല്ലാ ശങ്കര്‍ ചിത്രങ്ങളിലും ഉണ്ടാകാറുണ്ട്. അവസാനം പുറത്തുവന്ന ശങ്കറിന്റെ യന്തിരന്‍ എന്ന ചിത്രം രാജ്യത്തെ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഈ റെക്കോര്‍ഡ് ഒന്നു പുതുക്കാന്‍ ശങ്കര്‍ വീണ്ടുമെത്തുകയാണ്.

'ഐ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചെലവ് 150 കോടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 130 കോടി ചെലവിട്ടാണ് രജനികാന്ത്-ഐശ്വര്യ റായ് ചിത്രമായ യന്തിരന്‍ നിര്‍മ്മിച്ചത്. എ്ന്നാല്‍ അതിനെ കടത്തിവെട്ടിയാണ് വിക്രം, എമി ജാക്‌സണ്‍ എന്നിവര്‍ ജോഡികളാകുന്ന ഐ വരുന്നത.

I

വിക്രത്തിനും എമിയ്ക്കുമൊപ്പം സന്താനം, രാംകുമാര്‍, സുരേഷ് ഗോപി, ഗണേശന്‍, ശ്രീനിവാസന്‍ എന്നിവരെല്ലാം ഐയില്‍ അണിനിരക്കുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗിതമൊരുക്കുന്നത്. 100 കോടി ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് 150 കോടിയ്ക്ക് അടുത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണു രവിചന്ദ്രന്റെ അസ്‌കാര്‍ ഫിലിംസാണ് ഐ നിര്‍മിക്കുന്നത്.

ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രമാണ് ഐ. അന്യനായിരുന്നു ഇവര്‍ ഒരുമിച്ച അവസാനചിത്രം. സാമന്തയെയായിരുന്നു ആദ്യം ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ സാമന്ത പിന്‍മാറിയതിനെത്തുടര്‍ന്ന് എമിയെ നായികയാവാന്‍ ക്ഷണിക്കുകയായിരുന്നു. സാമന്ത ഒരു അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്.

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, അസിന്‍ എന്നിവരെല്ലാം നായികയാകാന്‍ പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ദീര്‍ഘനാളത്തെ ഡേറ്റിന്റെ പ്രശ്‌നത്താല്‍ അവര്‍ക്കാര്‍ക്കും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമിറങ്ങുക. മനോഹരുതു എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ജുലൈ രണ്ടാം വാരത്തില്‍ ഷൂട്ടിങ് ആരംഭിച്ച് 2014 തുടക്കത്തില്‍ ചിത്രം റീലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ചിത്രീകരണം നടക്കുക.

English summary
Director Shankar and actor Vikram's big budget film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam