twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കാരം ഒരുനാള്‍ ഞാനും നേടും, ട്രോളുകള്‍ക്ക് ശാന്തനു ഭാഗ്യരാജിന്‌റെ മറുപടി

    By Midhun Raj
    |

    തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ശാന്തനു ഭാഗ്യരാജ്. പാവ കഥൈകള്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ അടുത്തിടെ മികച്ച പ്രകടനമാണ് ശാന്തനു കാഴ്ചവെച്ചത്. അഭിനേതാവ് എന്നതിലുപരി ഡാന്‍സറായും തിളങ്ങിയിരുന്നു ശാന്തനു. അതേസമയം തന്‌റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകളില്‍ പ്രതികരണവുമായി നടന്‍ എത്തിയിരിക്കുകയാണ്. ദളപതി വിജയ് ചിത്രം മാസ്റ്ററില്‍ ശാന്തനു അവതരിപ്പിച്ച ഭാര്‍ഗവ് എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

    shanthanu,

    മികച്ച സഹനടനുളള ദേശീയ പുരസ്‌കാരം ശാന്തനുവിന് ലഭിച്ചുവെന്ന പേരിലാണ് ട്രോളുകളും മീമുകളും വന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഒരുനാള്‍ താനും ദേശീയ പുരസ്‌കാരം നേടുമെന്നും അന്ന് ഈ ട്രോളുകള്‍ക്ക് നല്‍കുന്ന മറുപടി പുഞ്ചിരിയാകുമെന്നും മീം പങ്കുവെച്ച് ശാന്തനു പറഞ്ഞു. മറ്റൊരാളെ ട്രോളുന്നതിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന ചെറിയ സന്തോഷം, ഈ ട്രോളുകള്‍ ക്ഷമ നശിപ്പിക്കുന്നു എങ്കിലും ഈ പ്രപഞ്ചത്തില്‍ അറിഞ്ഞോ അറിയാതെയോ സ്പന്ദനം അറിയിച്ചതിന് എന്നെ കല്ലെറിഞ്ഞവര്‍ക്ക് നന്ദി. നിങ്ങള്‍ പോലും പറഞ്ഞ സ്ഥിതിക്ക് ഇത് നടക്കാതെ പോകില്ലല്ലോ. ഇത് ഒരുനാള്‍ നടക്കും, അന്ന് എന്റെ മറുപടി വെറും പുഞ്ചിരി മാത്രമായിരിക്കും സ്‌നേഹത്തോടെ ഭാര്‍ഗവ് എന്നാണ് ശാന്തനുവിന്‌റെ ട്വീറ്റ്.

    ഗ്ലാമറസ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    അതേസമയം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ഇത്തവണ മികച്ച സഹനടനുളള ദേശീയ പുരസ്‌കാരം നേടിയത്. മികച്ച നടനുളള പുരസ്‌കാരം നേടി ധനുഷും തമിഴ് സിനിമയ്ക്ക് അഭിമാനമായി മാറി. അസുരന്‍, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് യഥാക്രമം ധനുഷിനും വിജയ് സേതുപതിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

    English summary
    shanthnu bhagyaraj's reply on trolls about his role in master movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X