»   » തൃഷ ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല, പിന്നെ അതിന്റെ പേരില്‍ സംസാരം വേണ്ട!!!

തൃഷ ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല, പിന്നെ അതിന്റെ പേരില്‍ സംസാരം വേണ്ട!!!

Posted By:
Subscribe to Filmibeat Malayalam

വിക്രം തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരി സംവിധാനം ചെയ്ത ചിത്രമാണ് സാമി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായും തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതുമായ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നതാണ്. പകരം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ പിന്മാറുന്നു എന്ന് തൃഷ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ പിന്നീട് തൃഷ ചിത്രത്തിലുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. വന്‍ പ്രതിപഫലത്തിന് തൃഷ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നും ചിത്രത്തിന്റെ നിര്‍മാതാവിനെ ഉദ്ധരിച്ച് ഒരു പ്രമുഖ തമിഴ് മാധ്യമം റിപ്പോര്‍ട്ട് പുറത്ത് വിട്ടു.

trisha

ഇക്കാര്യത്തെ കുറിച്ച് പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ അന്വേഷിച്ചപ്പോഴും തൃഷ ചിത്രത്തിലുണ്ട് എന്ന വിവരം തന്നെയാണ് ലഭിച്ചത്. എന്നാലിപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് നിര്‍മാതാവ് ഷിബു തമീന്‍സ്. പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും തൃഷ ചിത്രത്തിലില്ല എന്നും നിര്‍മാതാവ് വ്യക്തമാക്കി.

നടികര്‍ സംഘത്തിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനോടും ഞങ്ങള്‍ സംസാരിച്ചിട്ടില്ല എന്നും ഷിബു പറഞ്ഞു.

English summary
Shibu Thameens denies talking about Trisha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam