»   » 20 ടേക്കിന് ശേഷമാണ് റിച്ചിയിലേക്ക് സെലക്റ്റായത്, നിവിനെ കാണാന്‍ അവാര്‍ഡ് നൈറ്റിന് പോവേണ്ടി വന്നു!

20 ടേക്കിന് ശേഷമാണ് റിച്ചിയിലേക്ക് സെലക്റ്റായത്, നിവിനെ കാണാന്‍ അവാര്‍ഡ് നൈറ്റിന് പോവേണ്ടി വന്നു!

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലി ചിത്രമായ കോഹിനൂറിലൂടെയാണ് ശ്രദ്ധ ശ്രീനാഥ് അഭിനയരംഗത്ത് തുടക്കം കുറിച്ചത്. തമിഴിലും കന്നഡയിലും അഭിനയിച്ചതിന് ശേഷമാണ് ശ്രദ്ധ മലയാള സിനിമയില്‍ എത്തിയത്. നിവിന്‍ പോലി നായകനായെത്തിയ റിച്ചിയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. നിവിന്റെ ആദ്യ തമിഴ് ചിത്രത്തിലെ നായികയെന്ന് നേട്ടവും ശ്രദ്ധയ്ക്ക് അവകാശപ്പെടാം.

മിനിസ്ക്രീന്‍ അടക്കി ഭരിക്കുന്ന പത്ത് അഭിനേത്രികള്‍, ഇവരെക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതും അറിയുമോ?

നായികയാണെങ്കിലും നിവിനുമായി ഒരുപാട് സീനുകളിലൊന്നും താരം പ്രത്യക്ഷപ്പെടു്‌നനില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സ്‌ക്രീനില്‍ മാത്രമല്ല സെറ്റിലും നിവിന്‍ പോളിക്കൊപ്പം അധികം സമയം ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിവിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ല

താനും നിവിനും ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീനുകള്‍ അധികം ഇല്ലാത്തതിനാല്‍ത്തന്നെ സെറ്റിലും നിവിനൊപ്പം സമയം ചെലവിടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ശ്രദ്ധ പറയുന്നു. സെറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം പുറത്താണ് ഒരുമിച്ച് ചെലവഴിച്ചത്.

വിനയമുള്ള ആളാണ്

കാര്യങ്ങള്‍ മനസ്സിലാക്കുന്ന സ്മാര്‍ട്ടായ വ്യക്തിയാണ് നിവിന്‍ പോളി. സിനിമയോട് വല്ലാത്ത ക്രേസുണ്ട്. രാജ്യത്തിന് മുഴുവന്‍ പ്രിയപ്പെട്ട താരമാണ്. ഒരുപാട് വിനയവുമുള്ള ആളാണ് നിവിന്‍ പോളി.

ആദ്യത്തെ ഓഡീഷനില്‍ തഴയപ്പെട്ടു

രണ്ടാമത്തെ ഓഡീഷനിലൂടെയാണ് താന്‍ റിച്ചിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം വന്നപ്പോള്‍ ഒരു സീനിന് വേണ്ടി 20 ഓളം ടേക്കുകള്‍ വേണ്ടിവന്നിരുന്നു. രണ്ട് മാസം കഴിഞ്ഞാണ് സംവിധായകന്‍ വീണ്ടും വരാന്‍ പറഞ്ഞത്.

റിച്ചി റിലീസ് ചെയ്യുന്നത്

നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റിച്ചി. ഡിസംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴകത്തും മികച്ച സ്വീകാര്യതയാണ് നിവിന് ലഭിക്കുന്നത്.

English summary
Shraddha Srinath talking about her experience with Nivin Pauly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X