»   » അശ്ലീലം: ശ്രിയയ്ക്ക് ട്വിറ്റര്‍ മതിയായി

അശ്ലീലം: ശ്രിയയ്ക്ക് ട്വിറ്റര്‍ മതിയായി

Posted By:
Subscribe to Filmibeat Malayalam
Shriya Saran
കോളിവുഡിന്റെ ഗ്ലാമര്‍ സുന്ദരി ശ്രീയ സരണ്‍ ട്വിറ്ററിനോട് ഗുഡ്‌ബൈ പറയുന്നു. അശ്ലീല ട്വീറ്റുകള്‍ പെരുകുന്നതാണ് മൈക്രോ ബ്ലോഗിങ് സര്‍വീസിനോട് വിട പറയാന്‍ താരത്തെ നിര്‍ബന്ധിതയാക്കിയത്.

"ട്വിറ്റര്‍ മതിയാക്കുന്നു, ഇപ്പോള്‍ മുതല്‍ ഞാന്‍ ട്വിറ്ററിലില്ല, മണ്ടന്മാര്‍ക്ക് വായില്‍തോന്നുന്നത് എഴുതാന്‍ ഞാന്‍ നിന്നു കൊടുക്കില്ല", താരസുന്ദരിയുടെ അവസാന ട്വീറ്റ് ഇങ്ങനെ പോകുന്നു. കുറച്ചുകാലമായി ശ്രീയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീല പോസ്റ്റുകളും കുറിപ്പുകളും കൊണ്ട് നിറഞ്ഞിരിയ്ക്കുകയായിരുന്നു. ഇത് കൈകാര്യം ചെയ്യാനും നടിയ്ക്ക് കഴിഞ്ഞിരുന്നില്ല. ദീപാ മേത്തയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രണിലെ അഭിനയത്തിന് നിരൂപകര്‍ വാഴ്ത്തുന്ന നേരത്താണ് ട്വിറ്റര്‍ ശ്രീയയ്ക്ക് തലവേദനയായത്.

സമീപകാലത്തായി ട്വിറ്ററിനോട് ഗുഡ്‌ബൈ പറയുന്ന താരങ്ങളുടെ എണ്ണം ഏറിവരികയാണ്. എല്ലാവര്‍ക്കും തലവേദനയാവുന്നത് ആരാധകരുടെ അശ്ലീലം നിറഞ്ഞ കമന്റുകള്‍ തന്നെ. സ്വാതി, നന്ദിനി, ഇഷ ട്വിറ്റര്‍ അവസാനിപ്പിച്ചവരുടെ നിരയിലേക്കാണ് ശ്രീയയും എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്.

English summary
Shriya Saran one of the most popular Kollywood heroines has quit Twitter
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam