Just In
- 8 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 8 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 8 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 9 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭര്‍ത്താവിന് നല്കിയ സ്നേഹ ചുംബനം ആരാധകര്‍ക്കും; ശ്രിയ ശരണിന്റെയും ഭര്‍ത്താവിന്റെയും പുത്തന്‍ ചിത്രം വൈറല്‍
തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ നടിമാരില്‍ ഒരാളാണ് ശ്രിയ ശരണ്‍. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി മലയാളികള്‍ക്കും ഏറെ സുപരിചിതയാണ്. വിവാഹശേഷം സിനിമകളില്‍ നിന്നും ഇടവേളകളെടുത്ത് ഭര്‍ത്താവിനൊപ്പം കറങ്ങി നടക്കുകയായിരുന്നു ശ്രിയ. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ രസകരങ്ങളായ ചിത്രങ്ങള്‍ പങ്കുവെക്കുന്നതും പതിവാണ്.
ഇപ്പോഴിതാ വീണ്ടും പ്രണയം തുളുമ്പുന്ന പുത്തന്‍ ഫോട്ടോസുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഒരു മതിലിന് ചുവട്ടിലിരുന്ന് പരസ്പരം ചുംബിക്കുകയാണ് ശ്രിയയും ഭര്‍ത്താവും. 'നിങ്ങള്‍ക്കെല്ലാവര്‍ക്കും ചുംബനങ്ങളും ആലിംഗനങ്ങളും തരികയാണ്' എന്ന ക്യാപ്ഷനാണ് പോസ്റ്റിന് കൊടുത്തിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരദമ്പതിമാര്‍ വീണ്ടും എത്തി എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും ശ്രിയയും പ്രണയത്തിലാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ 2018 മാര്‍ച്ചില്‍ അതീവ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരായത്. ഇന്ത്യയില്‍ വെച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരദമ്പതിമാരിപ്പോള്‍.
മാലിദ്വീപില്‍ വച്ച് ഇരുവരും ആദ്യം കണ്ടുമുട്ടിയപ്പോള്‍ ശ്രിയ ഒരു നടിയാണെന്ന് പോലും അറിയാതെയാണ് ആന്‍ഡ്രേയ് പരിചയപ്പെടുന്നത്. ആ സൗഹൃദം അധികം വൈകാതെ പ്രണയത്തിലെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. ആന്‍ഡ്രോയെ പോലൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയതില്‍ കാന്‍ ഭാഗ്യവതിയാണെന്ന് മുന്‍പ് പലപ്പോഴും ശ്രിയ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ജീവിതം ഒന്നിച്ച് ആസ്വദിക്കുകയാണ് താരദമ്പതിമാര്‍.