»   » സംഘമിത്ര കൈവിട്ടു പോയതില്‍ ദു:ഖമുണ്ടോ ?? ശ്രുതി ഹസന്‍ പറയുന്നത് !!

സംഘമിത്ര കൈവിട്ടു പോയതില്‍ ദു:ഖമുണ്ടോ ?? ശ്രുതി ഹസന്‍ പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

സംഘമിത്രയാവുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടയിലാണ് പെട്ടെന്നൊരു ദിനം സിനിമയില്‍ നിന്നും ശ്രുതി ഹസന്‍ പിന്‍മാറിയത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചൊരു കാര്യമായിരുന്നു ഇത്. താരം ഈ സിനിമയില്‍ നിന്നും പിന്‍മാറിയതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ അതേക്കുറിച്ചൊന്നും നടി പ്രതികരിച്ചില്ല. ആ സിനിമ ഒഴിവാക്കിയതില്‍ ഇന്നും തനിക്ക് പശ്ചാത്താപം തോന്നുന്നില്ലെന്ന് ശ്രുതി ഹസന്‍ പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വതന്ത്രമായ നിലപാടുകളുണ്ടെങ്കില്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രുതി പറയുന്നു. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് താന്‍. ജീവിതത്തെക്കുറിച്ചാണ് പഠിക്കുന്നത്. പഠനത്തോട് തനിക്ക് അതീവ താല്‍പര്യമാണ്. സംഘമിത്രയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് താരം പറയുന്നു. വേണ്ടെന്ന് വെച്ച കാര്യത്തെക്കുറിച്ചോര്‍ത്ത് ഒരിക്കലും ദു:ഖിക്കാറില്ലെന്നും ശ്രുതി ഹസന്‍ പറയുന്നു.

Shruthi hassan

ഈ സിനിമയില്‍ നിന്നും പിന്‍മാറിയതിനു ശേഷമാണ് ഭാവിയില്‍ എങ്ങനെ സിനിമ തിരഞ്ഞെടുക്കണമെന്നുള്ളതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായത്. വര്‍ഷത്തില്‍ മുന്ന് ചിത്രങ്ങള്‍ വരെ ചെയ്തിട്ടുണ്ട്. ഏഴു വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. അഭിനേത്രിയെന്ന രീതിയില്‍സിനിമയിലെ തന്നെ പ്രമുഖര്‍ക്കൊപ്പം ജോലി ചെയ്യാനാണ് താല്‍പര്യം. സ്‌ക്രിപ്റ്റും കഥയും ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ മാത്രമേ സിനിമ ഏറ്റെടുക്കുകയുള്ളുവെന്നും താരം പറഞ്ഞു.

English summary
Regarding Sangamithra, I really don't want to comment anything as it happened in the past. I learnt sword-fighting, which I really enjoyed, and that's the takeaway for me from this experience," she tell us, while sitting in her cozy office on Eldams Road.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam