»   » വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിന് കുഴപ്പമില്ല!താരപുത്രിയുടെ വിവാഹ സങ്കല്‍പ്പം ഞെട്ടിക്കും

വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിന് കുഴപ്പമില്ല!താരപുത്രിയുടെ വിവാഹ സങ്കല്‍പ്പം ഞെട്ടിക്കും

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. കുറഞ്ഞ കാലത്തിനുള്ളില്‍ മികച്ച നടിയായി മാറിയ ശ്രുതി പല കാര്യങ്ങളിലും ധീരമായ തീരുമാനങ്ങളെടുക്കുന്ന പ്രകൃതക്കാരിയാണ്.

ബാഹുബലിയെ തോല്‍പ്പിക്കാനൊരുങ്ങി ഭല്ലാലദേവന്‍ നായകനാവുന്നു! നായിക തെന്നിന്ത്യയുടെ താരസുന്ദരിയും!!!

വിവാഹം കഴിക്കുന്നതിനെയും കുട്ടികളുണ്ടാവുന്നതിനെയും കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയാണ് ശ്രുതി വലിയൊരു തീരുമാനം തുറന്ന് പറഞ്ഞിരിക്കുന്നത്.

മോഹന്‍ലാലിന്റെ മകന് വ്യക്തമായ കാഴ്ചപാടുകളുണ്ട്! താരരാജാവിനെ കടത്തിവെട്ടും ഈ താരപുത്രന്‍,കാരണമിതാണ്!

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം

ശ്രുതി ഹാസന്‍ ഒരു അഭിമുഖത്തിനിടെയാണ് വിവാഹത്തെയും കുട്ടികളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. താനിപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്നും എന്നാല്‍ അങ്ങനെ തോന്നുന്ന സമയത്ത് വിവാഹം കഴിക്കുമെന്നും ശ്രുതി പറയുന്നു.

വിവാഹത്തിന് മുമ്പ് കുട്ടികള്‍ വേണോ?

ഇന്ന് താരങ്ങളുടെ വിവാഹത്തിനും കുടുംബ ജീവിതത്തിനും വലിയ പ്രധാന്യം ഒന്നുമില്ലാതെയാവുന്ന സാഹചര്യമാണുള്ളത്. ശ്രുതി ഹാസന് വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിനോട് കുഴപ്പം ഒന്നുമില്ല.

മാധ്യമങ്ങളെ പേടിയില്ല

തനിക്ക് വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിനോട് വിയോജിപ്പില്ലെന്ന് വ്യക്തമാക്കിയ നടി താന്‍ മാധ്യമങ്ങളെ പേടിക്കുന്നില്ലെന്നും പറയുന്നു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് താനാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും ശ്രുതി സൂചിപ്പിച്ചു.

മാധ്യമങ്ങളോട് തുറന്ന് സംസാരിച്ച്

നടിമാരോട് വിവാഹത്തെക്കുറിച്ച് ചോദിച്ചാല്‍ ഒരിക്കലും വ്യക്തമായ മറുപടി ലഭിക്കാറില്ല. എന്നാല്‍ അക്കാര്യത്തില്‍ ശ്രുതി തികച്ചും വ്യത്യസ്തയാവുകയാണ്. മാധ്യമങ്ങളോട് തുറന്ന് തന്നെയാണ് ശ്രുതി സംസാരിച്ചത്.

വ്യത്യസ്ത കാഴ്ചപാടുകള്‍

ശ്രുതി ഹാസന് തന്റെ തീരുമാനങ്ങളില്‍ വ്യത്യസ്ത കാഴ്ചപാടുകളാണ്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് നടിയെടുത്തിരിക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യന്‍ സോസൈറ്റികളില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.

തിളക്കം കുറഞ്ഞ് ശ്രുതി ഹാസന്‍

ഇത്തവണ കാന്‍ ചലച്ചിത്ര മേളയിലെത്തിയ ശ്രുതിയുടെ റെഡ് കാര്‍പെറ്റിലെ പ്രകടനത്തിന് ഇത്തിരി മാറ്റ് കുറഞ്ഞ് പോയിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മറ്റു നടിമാര്‍ കാനില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സംഘമിത്രയുമായി വരുന്നു

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് മറ്റ് പല ബ്രഹ്മാന്ഡ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. അത്തരത്തില്‍ ശ്രുതി ഹാസന്‍ നായികയായി എത്തുന്ന വിസ്മയ ചിത്രം സംഘമിത്ര അണിയറയില്‍ ഒരുങ്ങുകയാണ്.

English summary
വിവാഹം കഴിക്കുന്നതിനെയും കുട്ടികളുണ്ടാവുന്നതിനെയും കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയാണ് ശ്രുതി വലിയൊരു തീരുമാനം തുറന്ന് പറഞ്ഞിരിക്കുന്നത്.
Please Wait while comments are loading...

Malayalam Photos

Go to : More Photos