»   » പഠിച്ച വാള്‍ പയറ്റും ചെയ്ത പോസ്റ്ററും വെയിസ്റ്റ്! സംഘമിത്രയില്‍ നിന്നും ശ്രുതിഹാസന്‍ പുറത്ത്???

പഠിച്ച വാള്‍ പയറ്റും ചെയ്ത പോസ്റ്ററും വെയിസ്റ്റ്! സംഘമിത്രയില്‍ നിന്നും ശ്രുതിഹാസന്‍ പുറത്ത്???

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലിയെ വെല്ലുന്ന ചിത്രമെന്ന ഖ്യാതിയുമായി സുന്ദര്‍ സി അണിയിച്ചൊരുക്കുന്ന ചിത്രമാണ് സംഘമിത്ര. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രം എഡി എട്ടാം നൂറ്റാണ്ടിന്റെ കഥയാണ് പറയുന്നത്. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

ബാഹുബലിയുടെ ചൂടാറും മുന്നേ, പ്രേക്ഷകരെ ഞെട്ടിക്കാന്‍ അനുഷ്‌ക എത്തുന്നു! പുതിയ രൂപത്തില്‍!!!

പ്രേക്ഷകരെ ശ്രദ്ധിച്ചിരുന്നു, സിനിമ കണ്ടില്ല! ശിഷ്യന്റെ സിനിമ കാണാനെത്തിയ വിനീതിന്റെ അവസ്ഥ!!!

കാന്‍ ഫിലിം ഫെസ്റ്റില്‍ വച്ച് ചിത്രത്തിന്റെ പോസ്റ്ററും പുറത്തിക്കി. ജയ രവിയും ആര്യയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നായികയായി ശ്രുതിഹാസനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകളാണ് കാനില്‍ പുറത്തിറക്കിയത്. 

യുപിയിലെ മാടറക്കൽ കേരളത്തിലേതെന്ന് കള്ളപോസ്റ്റിട്ട് സുരേന്ദ്രൻ...!!! വലിച്ചൊട്ടിച്ച് സോഷ്യൽ മീഡിയ !!

ശ്രുതിഹാസനെ ഒഴിവാക്കി

സംഘമിത്ര എന്ന ടൈറ്റില്‍ റോളില്‍ ശ്രുതിഹാസനെയായിരുന്നു നിശ്ചയിച്ചിരുന്നത്. നിരവധി താരങ്ങളെ ഈ കഥാപാത്രത്തിനായി പരിഗണിച്ചതിന് ശേഷമാണ് ശ്രുതിഹാസനെ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചത്. എന്നാല്‍ ശ്രുതിഹാസനെ ഈ റോളില്‍ നിന്ന് നീക്കിയതായാണ് പുതിയ വിവരം.

ഒഴിവാക്കാന്‍ സാധിക്കാത്ത കാരണങ്ങള്‍

ചിത്രത്തില്‍ നിന്ന് ശ്രുതിഹാസനെ ഒഴിവാക്കുകയാണെന്നുള്ള വിവരം ചിത്രത്തിന്റെ നിര്‍മാതാക്കളാണ് പുറത്ത് വിട്ടത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശ്രീ തെനന്‍ഡല്‍ ഫിലിംസ് ഇക്കാര്യം വ്യക്തമാക്കിയത്.

കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മെയ് മാസം ആദ്യമായിരുന്നു സംഘമിത്ര ടീം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. അന്ന് സംവിധായകന്‍ സുന്ദര്‍ സി, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, ജയം രവി, ആര്യ എന്നിവര്‍ക്കൊപ്പം ശ്രുതിഹാസനും ഉണ്ടായിരുന്നു.

ലണ്ടനില്‍ വാള്‍പ്പയറ്റ് പരിശീലനം

ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ വേഷമായിരുന്നു ശ്രുതിഹാസന്. ഇതിനായി ലണ്ടനില്‍ വാള്‍പ്പയറ്റ് പരിശീലിക്കുകയായിരുന്നു ശ്രുതിഹാസന്‍. തന്റെ രാജ്യം സംരക്ഷിക്കാന്‍ പൊരുതുന്ന സംഘമിത്രയുടെ കഥയാണ് ചിത്രം പറയുന്നത്. സംഘമിത്രയായിട്ടായിരുന്നു ശ്രുതിഹാസനെ നിശ്ചയിച്ചിരുന്നത്.

കാരണം വ്യക്തമല്ല

ശ്രുതിഹാസനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കയിട്ടില്ല. ഇതേക്കുറിച്ച് ശ്രുതിഹാസനും പ്രതികരിച്ചിട്ടില്ല. കാന്‍ ഫെസ്റ്റില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ചിത്രീകരണം ഉടന്‍

രാജമൗലി ചിത്രങ്ങളെക്കാള്‍ മികവ് പുലര്‍ത്തുന്ന ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകനായ സുന്ദര്‍ സിയും അണിയറ പ്രവര്‍ത്തകരും. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രുതിഹാസന് പകരക്കാരി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

English summary
The filmmakers had zeroed in on Shruti for the title role in Sangamithra after considering several other actors. Sangamithra on Monday announced that actor Shruti Haasan is not part of the project without giving any clear reasons.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam