»   »  'ഇസിഡ്രോ' ശ്രുതിഹാസന്റെ സ്വപ്‌ന സാക്ഷാത്കാരം

'ഇസിഡ്രോ' ശ്രുതിഹാസന്റെ സ്വപ്‌ന സാക്ഷാത്കാരം

Posted By: AkhilaKS
Subscribe to Filmibeat Malayalam


ശ്രുതി ഹാസന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പിനി തുടങ്ങുക എന്നത്. എന്നാല്‍ ഇസിഡ്രോ എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷന്‍ കമ്പിനിയിലൂടെ ശ്രുതി തന്റെ ആഗ്രഹം സാക്ഷാത്കരിച്ചെടുക്കുകയാണ്.

രാജ്കമല്‍ ഫിലിം ഇന്റര്‍നാഷ്ണലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രുതി ഹാസന്റെ ആഗ്രഹമായിരുന്നു സ്വന്തമായിട്ടുള്ള ഒരു പ്രൊഡക്ഷന്‍ ഹൗസ്. ഷോര്‍ട്ട് ഫിലിംസ്,ഡിജിറ്റല്‍ ഫിലിംസ്, മ്യൂസിക് വീഡിയോസ് എന്നിവയിലാണ് തുടക്കത്തില്‍ ശ്രുതിയുടെ ഇസിഡ്രോ പ്രൊഡക്ഷന്‍ കമ്പിനി ശ്രദ്ധ കേന്ദ്രീകരിക്കുക.

shruti-haasan

ശ്രുതി ഹാസന്‍ തന്നെ ട്വീറ്ററിലൂടെ എന്റെ സ്വപ്‌നം ഇസിഡ്രോയിലൂടെ പൂവണിഞ്ഞിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്തിരുന്നു. ശ്രുതി ഹാസന്റെ അച്ഛനും, നടനുമായ കമലഹാസനും സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പിനി ഉണ്ട്.

വെല്‍ക്കം ബാക്ക്, റോക്കി ഹാന്‍ഡ്‌സം, യാരാ എന്നീ ചിത്രങ്ങളാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ശ്രുതിയുടെ ബോളിവുഡ് ചിത്രങ്ങള്‍. കൂടാതെ വിജയ് നായകനായി എത്തുന്ന പുലി എന്ന ചിത്രത്തിലും ശ്രുതി ഹാസനാണ് നായിക. ഹന്‍സികയാണ് മറ്റൊരു നായിക.

English summary
Shruti is all set to launch her own production venture called Isidro that will focus of multi lingual short film content, new age digital, musical and multimedia content.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam