For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുപ്പത് വയസിലാണ് ജീവിതം ആരംഭിച്ചത്; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍

  |

  ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യയിലെ മുന്‍നിര നായികയിലേക്ക് അതിവേഗം ഉയര്‍ന്ന നടിയാണ് ശ്രുതി ഹാസന്‍. തമിഴിന് പുറമേ തെലുങ്കിലുമടക്കം സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇതിനിടെ ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ നിരന്തരം പ്രചരിച്ച് കൊണ്ടേ ഇരിക്കുകയാണ്. എന്നാല്‍ എല്ലാവരോടും തന്റെ വിവാഹക്കാര്യം പറയേണ്ട ആവശ്യമുണ്ടോ, അത് തന്റെ പങ്കാളി മാത്രം അറിഞ്ഞാല്‍ പോരെ എന്ന് ചോദിക്കുകയാണ് നടിയിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി വിവാഹത്തെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞത്.

  'മുപ്പത് വയസിന് ശേഷമാണ് എന്റെ ജീവിതം ആരംഭിച്ചതെന്ന് എല്ലായിപ്പോഴും ഞാന്‍ പറയാറുണ്ട്. എന്റെ തലയില്‍ എന്തെങ്കിലും കാര്യങ്ങള്‍ തലയില്‍ കയറി കഴിഞ്ഞാല്‍ പിന്നെ അത് ഇറങ്ങി പോവാന്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സമയം എനിക്ക് വേണ്ടി വരും. എന്റെ ടൈംലൈന്‍ വ്യത്യസ്തമാണ്. സാങ്കല്‍പ്പിക മത്സരങ്ങളില്‍ മറ്റുള്ളവരെക്കാള്‍ ഞാന്‍ താഴെയോ അപര്യാപ്തനോ അല്ല. അതിനാല്‍ എന്നെ ഞാന്‍ മനസിലാക്കി തുടങ്ങിയതും എന്നോട് തന്നെ സംസാരിച്ച് ഒരു യഥാര്‍ഥ ബന്ധം തുടങ്ങിയതും മുപ്പത് വയസ് ഉള്ളപ്പോള്‍ മുതലാണ്. എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു. കാരണം ഞാന്‍ അതിന്റെ ഓരോ സെക്കന്‍ഡും ആസ്വദിച്ചിരുന്നതായിട്ടും ശ്രുതി പറയുന്നു.

  നൂറ്റാണ്ടുകളായി എല്ലാ സമൂഹങ്ങളിലും സ്ത്രീകള്‍ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് വിധിക്കപ്പെട്ട് കൊണ്ടേ ഇരിക്കുകയാണ്. 2021 വരെ എത്തിയിട്ടും ഞാന്‍ ഇനിയും വിവാഹം കഴിക്കാത്തതിന് കാരണവും അതിനുള്ള ഉത്തരം ന്യായീകരിക്കേണ്ടി വരുന്നതും വളരെ വിചിത്രമായി തോന്നുന്നു. വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്ന് അറിയാന്‍ ഞാന്‍ ഡേറ്റിങ് നടത്തുന്ന വ്യക്തിയ്ക്ക് മാത്രമേ അര്‍ഹതയുള്ളു. ഇക്കാര്യങ്ങളൊക്കെ ഞാന്‍ മറ്റുള്ളവരോട് കൂടി പറയേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. സമൂഹം അങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ എനിക്കൊരിക്കലും മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചോ നിലവാരത്തിന് അനുസരിച്ചോ ജീവിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ ആഗ്രഹിക്കുന്ന പോലൊരു സ്ത്രീ അത് ഞാന്‍ തന്നെ ആണെന്നതില്‍ ഒത്തിരി അഭിമാനിക്കുന്നുണ്ട്. എല്ലാം തികഞ്ഞൊരു സ്ത്രീ എന്ന ആളുകളുടെ നിര്‍വചനത്തിന് ഞാന്‍ യോജിച്ചെന്ന് വരില്ല. പക്ഷേ എനിക്ക് എല്ലാം തികഞ്ഞൊരു സ്ത്രീ തന്നെയാണ് ഞാന്‍.

  ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം സ്ത്രീകളെ മോശമായി കാണിക്കാനും സിനിമാക്കാര്‍ ശ്രമിക്കാറുണ്ടോ എന്ന ചോദ്യത്തിനും ശ്രുതി മറുപടി പറഞ്ഞിരുന്നു. 'അതിന് ഞാന്‍ സിനിമയെ കുറ്റപ്പെടുത്തില്ല. കാരണം അത് സമൂഹത്തിലെ സ്ത്രീകളുടെ ധാരണ മാത്രമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ അത്തരം വേഷം ചെയ്യാന്‍ കുറച്ച് സമയമെടുത്തിരുന്നു. ഒരുപക്ഷേ സിനിമയും കലയും ഈ മനോഹരമായ കാര്യങ്ങളുമൊക്കെ നിങ്ങള്‍ കാണുന്നതിലും ഒരു പടി അപ്പുറത്തുള്ള കാര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കാറുണ്ട്.

  ഭര്‍ത്താവ് പെട്ടെന്ന് പോയി, സൂപ്പര്‍ ഹിറ്റ് സിനിമയുടെ ക്ലൈമാക്‌സില്‍ അഭിനയിക്കാത്തതിനെ കുറിച്ച് നടി ഹിമാനി

  സ്‌ക്രീനില്‍ കരയുന്നതും മരിക്കുന്നതുമാണ് ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ എപ്പോഴും ഇഷ്ടപ്പെടാറുണ്ട്. അതുപോലെ കോമഡി അഭിനയിക്കാനും എനിക്കേറെ ഇഷ്ടമാണ്. അഭിനയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് അതാണെന്നാണ് എനിക്ക് തോന്നുന്നത്. ആക്ഷന്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്ന് പറയാം. അടിസ്ഥാനപരമായി ഒരു നായകന്റെ കരിയര്‍ പോലെ ആവണമെന്നാണ് തനിക്ക് ഇഷ്ടമെന്ന് കൂടി ശ്രുതി പറയുന്നു.

  ഒന്‍പത് മാസം ഗര്‍ഭിണിയായപ്പോഴും കോടതി കയറി ഇറങ്ങി; അന്ന് നടന്ന കേസിനെ കുറിച്ച് വെളിപ്പെടുത്തി നടി പ്രിയങ്ക

  English summary
  Shruti Haasan Opens Up The Question Faced In Real Life, Says Her Life Started After She Turns 30
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X