»   » അച്ഛന് പ്രിയപ്പെട്ടവരെ എല്ലാം ബഹുമാനിക്കും, ഗൗതമിയുമായി ഔദ്യോഗിക പ്രശ്‌നം മാത്രം; ശ്രുതി ഹസന്‍

അച്ഛന് പ്രിയപ്പെട്ടവരെ എല്ലാം ബഹുമാനിക്കും, ഗൗതമിയുമായി ഔദ്യോഗിക പ്രശ്‌നം മാത്രം; ശ്രുതി ഹസന്‍

Posted By: Rohini
Subscribe to Filmibeat Malayalam

കമല്‍ ഹസനും ഗൗതമിയും പതിമൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇപ്പോള്‍ വേര്‍പിരിയുന്നതാണ് സിനിമാ ലോകത്തെ ചൂടുള്ള വിശേഷം ഗൗതമിയുടെയും കമലിന്റെയും വേര്‍പിരിയലിന് കാരണം ശ്രുതി ഹസന്‍ ആണെന്നാണ് വാര്‍ത്തകള്‍.

കമല്‍ ഹസനും ഗൗതമിയും പിരിയാന്‍ കാരണം ശ്രുതി ഹസന്‍?

എന്നാല്‍ ഗൗതമിയുമായി തനിയ്ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ല എന്ന് ശ്രുതി വ്യക്തമാക്കുന്നു. ഔദ്യോഗികമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അതും ഈ വേര്‍പിരിയലും തമ്മില്‍ ബന്ധമില്ല എന്നുമാണ് ശ്രുതിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

shruti

കമലും ഗൗതമിയും തമ്മിലുള്ള ബന്ധത്തോട് ശ്രുതിയ്ക്ക് താത്പര്യമില്ല എന്നായിരുന്നു വാര്‍ത്തകള്‍. അടുത്തിടെ ശ്രുതിയുടെ ഒരു ചിത്രത്തിന് ഗൗതമി വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരുന്നു. അത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് ശ്രുതി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായി.

എന്നാല്‍ അച്ഛന് പ്രിയപ്പെട്ടവരെ എല്ലാം ബഹുമാനിക്കും എന്നാണ് ശ്രുതി പറയുന്നത്. ഗൗതമിയുമായി ഈ വഴക്കല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലത്രെ.

English summary
Shruti Haasan has always spoken her mind, even if it meant clarifying rumours about her personal life. But she has chosen to maintain a stoic silence on the break-up between her father Kamal Haasan and actress Gautami. Two days ago, Gautami, who was reportedly in a live-in relationship with Kamal, announced on her blog that she was ending their 13-year-long togetherness.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam