ശ്രുതി ഹസന്‍ എന്തിനുള്ള പുറപ്പാടാണ്.. സിനിമകള്‍ കുറയ്ക്കുന്നതിന് കാരണം?

By Aswini

പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് അഭിനയിക്കുന്നത് എങ്കില്‍ ശ്രുതി ഹസന് അത് രണ്ടും ജനിയ്ക്കുന്നത് മുമ്പേ കിട്ടിയതാണ്. ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ക്ക് പ്രശസ്തിയ്ക്കും പണത്തിനും യാതൊരു കുറവും ഉണ്ടായിരുന്നില്ല. എന്നാല്‍ ശ്രുതി എന്നും ശ്രമിച്ചത് അച്ഛന്റെ നിഴലില്‍ നിന്ന് മാറി സ്വന്തമായി ഒരു പേര് സമ്പാദിക്കാനാണ്. അതുകൊണ്ട് തന്നെ വേണ്ട എന്ന് തോന്നുന്നതിനോട് വേണ്ട എന്ന് പറയാന്‍ താരപുത്രിയ്ക്ക് കഴിയുന്നു.

സംഘമിത്ര എന്ന ചിത്രത്തില്‍ നിന്ന് ശ്രുതി ഹസന്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സംഘമിത്രയില്‍ നിന്ന് മാത്രമല്ല, പല ബിഗ് ബജറ്റ് ചിത്രങ്ങളും ശ്രുതി ഒഴിവാക്കുകയാണ്. കഥയുമായി വരുന്നവരോടൊക്കെ ശ്രുതി 'നോ' പറയാന്‍ തുടങ്ങിയതോടെ, അഭിനയം വിട്ട് നടി വേറെ ഏതെങ്കിലും മേഖലയിലേക്ക് പോകുകയാണോ എന്ന് ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ അതൊന്നുമല്ല കാര്യം!

 sruthi

സിനിമകളുടെ എണ്ണത്തില്ലല്ല, ക്വാളിറ്റിയിലാണ് ശ്രുതി ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്, ഒരു സമയം ഒരു സിനിമ ചെയ്യാനാണത്രെ ഉലകനായകന്റെ മകള്‍ക്ക് താത്പര്യം. അച്ഛനൊപ്പം സഭാഷ് നായിഡു എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടരിയ്ക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. അതിന് ശേഷം യാറ എന്ന ഹിന്ദി ചിത്രം ചെയ്യും. നിലവില്‍ ഈ രണ്ട് ചിത്രങ്ങളില്‍ മാത്രമേ തനിക്ക് ശ്രദ്ധയുള്ളൂ എന്നും ഇത് കഴിഞ്ഞിട്ടേ അടുത്ത ചിത്രത്തിലേക്ക് കടക്കുകയുള്ളൂ എന്നും ശ്രുതി വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X