»   » ശ്രുതി മിഷേലിനെ തന്നെ വിവാഹം ചെയ്യും, അമ്മയ്ക്ക് എതിര്‍പ്പില്ല, കമല്‍ എതിര്‍ക്കുമോ...?

ശ്രുതി മിഷേലിനെ തന്നെ വിവാഹം ചെയ്യും, അമ്മയ്ക്ക് എതിര്‍പ്പില്ല, കമല്‍ എതിര്‍ക്കുമോ...?

Posted By:
Subscribe to Filmibeat Malayalam

മിഷേല്‍ കോര്‍സല്‍ എന്ന അമേരിക്കക്കാരനുമായി ശ്രുതിഹസന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്. എന്നാല്‍ ഇതുവരെ താരപുത്രി ആ പ്രണയ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ഗോസിപ്പുകളെ ശരി വയ്ക്കും വിധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നത്. ശ്രുതിയും മിഷേലും അമ്മ സരികയ്‌ക്കൊപ്പം മുംബൈ എയര്‍പോര്‍ട്ടിലെത്തിയതാണ് ചിത്രങ്ങള്‍.

അന്നെടുത്ത തീരുമാനം തെറ്റായിരുന്നു, നഷ്ടബോധമുണ്ടന്ന് ലിസി, സിനിമയിലേക്ക് തിരിച്ചെത്തുന്നു!

ഈ ചിത്രത്തിന് പിറകില്‍

മിഷേലിനെ അമ്മയ്ക്ക് പരിചയപ്പെടുത്താനും തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയാനുമാണ് ശ്രുതി മിഷേലിനെയും കൂട്ടി സരികയ്ക്ക് അടുത്തെത്തിയത് എന്നാണ് വാര്‍ത്തകള്‍.

അമ്മയ്ക്ക് ഓകെ...

മിഷേലുമായി സംസാരിച്ച സരികയ്ക്ക് മകളുടെ ഈ ബന്ധത്തില്‍ എതിര്‍പ്പില്ല എന്നാണ് അറിയുന്നത്. മൂവരും ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ച ശേഷമാണ് പിരിഞ്ഞത്

അച്ഛനടുത്തേക്ക്

നേരെ ശ്രുതി മിഷേലിനൊപ്പം അച്ഛന്‍ കമല്‍ ഹസനെ കാണാന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു. കമല്‍ ഒരിക്കലും ശ്രുതിയുടെ ബന്ധത്തിന് എതിര്‍പ്പ് പറയില്ല. ഇത്തരം കാര്യങ്ങളില്‍ സ്വന്തം തീരുമാനം വേണം എന്നാണ് കമലിന്റെ അഭിപ്രായം.

മക്കള്‍ക്ക് സ്വാതന്ത്രം

മക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കിയ കമല്‍ ഒരിക്കലും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല. വിവാഹം എന്ന സമ്പ്രദായത്തില്‍ വിശ്വസിക്കാത്ത ആളാണ് കമല്‍.

ശ്രുതി സിനിമയില്‍

കമല്‍ ഹസന്റെ മകള്‍ എന്ന ലേബലോടെ തന്നെയാണ് ശ്രുതി സിനിമയിലെത്തിയത്. ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് അവിടെ നിന്ന് തെലുങ്കിലേക്കും ഹിന്ദിയിലേക്കും ചുവട് മാറ്റുകയായിരുന്നു.

English summary
Shruti Haasan set to marry rumoured beau Michael Corsale?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X