»   » ഐശ്വര്യയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയത് ശ്വേതനന്ദ; ബിഗ്ബി- സ്റ്റൈല്‍ മന്നന്‍ താരപുത്രി സംഗമം

ഐശ്വര്യയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയത് ശ്വേതനന്ദ; ബിഗ്ബി- സ്റ്റൈല്‍ മന്നന്‍ താരപുത്രി സംഗമം

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളായ ഐശ്വര്യ ധനുഷിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതിയത് ബിഗ്ബിയുടെ മകള്‍. താരപുത്രികളുടെ ഒത്തുചേരലിനെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ഒരാള്‍ തമിഴകത്തെ സ്വന്തം സ്‌റ്റൈല്‍ മന്നന്റെ മകള്‍ മറ്റെയാളാവട്ടെ ബോളിവുഡ് ബിഗ്ബിയുടെ പുത്രിയും. ഏറെ കൗതുകമാര്‍ന്നൊരു ഒത്തുചേരല്‍. കോടിക്കണക്കിന് ആരാധകരാണ് ഇവരുടെ സമാഗമത്തെക്കുറിച്ച് അറിയാന്‍ കാത്തിരിക്കുന്നത്. സിനിമയിലല്ല, സിനിമയ്ക്ക് വേണ്ടിയുമല്ല ഇരുവരും ഒരുമിച്ചത്. എഴുത്തിലൂടെയാണ് ഇരുവരും സൗഹൃദം പുതുക്കിയിരിക്കുന്നത്.

താരപുത്രികളായതിനാല്‍ത്തന്നെ ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സിനിമാ കുടുംബങ്ങളിലെ അംഗമെന്ന നിലയില്‍ പ്രശസ്തരുമാണ്. സിനിമാ പ്രവര്‍ത്തകരുടെ കുടുംബത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്കെപ്പോഴും ആകാക്ഷയാണ്. അവര്‍ പോലുമറിയാതെയാണ് പ്രശസ്തി അവരിലേക്കെത്തുന്നത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യ ധനുഷ് സിനിമയില്‍ പയറ്റിത്തെളിഞ്ഞ പ്രതിഭ കൂടിയാണ്. ധനുഷിനെ നായകനാക്കി ഒരുക്കിയ ത്രീ സൂപ്പര്‍ഹിറ്റായിരുന്നു.

Aishwarya danush

സ്റ്റാന്‍ഡിങ്ങ് ഓണ്‍ എന്‍ ആപ്പിള്‍ ബോക്‌സ് ഐശ്വര്യ രജനീകാന്ത് ധനുഷിന്റെ ആത്മകഥയാണ്. സ്‌റ്റൈല്‍ മന്നന്റെ മകള്‍, സൂപ്പര്‍ താരത്തിന്റെ ഭാര്യ, സിനിമാ നിര്‍മ്മാതാവ് എന്നീ നിലകളിലുള്ള ജീവിത അനുഭവങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ ഐശ്വര്യ വിവരിക്കുന്നത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ബിഗ്ബിയുടെ മൂത്ത പുത്രിയായ ശ്വേതനന്ദ ബച്ചനാണ്. ബാല്യകാല സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. പുസ്തകത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ പലതും ശ്വേതയ്ക്ക് കൂടി അറിയാവുന്ന സംഭവങ്ങള്‍ കൂടിയാണ്.

English summary
Aishwaryaa Rajinikanth Dhanush and Shweta Bachchan Nanda share much more than their cinema demigod dads. Both are regular girls, who were raised in India’s most revered and closely-watched families. They understand what it is to live under their extraordinary father’s overwhelming persona.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam