twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൈമ അവാര്‍ഡ്:മികച്ച നടിയായി തൃഷ, ഇത്തവണ ഇരട്ടഗോളാണ്! തമിഴിന് ദേശീയ പുരസ്‌കാരമില്ല, പകരം സൈമ നല്‍കി

    |

    ദേശീയ പുരസ്‌കാര പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു അവാര്‍ഡ് പ്രഖ്യാപനം കൂടി. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മികച്ച നടനും നടിയ്ക്കും സിനിമകള്‍ക്കുമടക്കമുള്ള പുരസ്‌കാരവുമായി സൈമ എത്തിയിക്കുകയാണ്. ആഗസ്റ്റ് 15, 16 ദിവസങ്ങളിലായി സൈമ താരനിശ ഖത്തറില്‍ വെച്ചാണ് നടന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം പങ്കെടുക്കുന്ന ചടങ്ങാണ് സംഘടിപ്പിച്ചത്.

    മലയാളത്തില്‍ നേരത്തെ പ്രതീക്ഷിച്ചിരുന്ന പല സിനിമകള്‍ക്കുമായിരുന്നു അംഗീകാരം ലഭിച്ചത്. എന്നാല്‍ തമിഴില്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന പല സിനിമകള്‍ക്കും താരങ്ങള്‍ക്കും അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ ഒട്ടനവധി സിനിമകള്‍ ഉണ്ടായിട്ടും ദേശീയ പുരസ്‌കാരത്തില്‍ നിന്നും പാടെ അവഗണിച്ച ഇന്‍ഡസ്ട്രിയായി തമിഴ് മാറിയിരുന്നു. എന്നാല്‍ സൈമ ആ കുറവ് മാറ്റിയിരിക്കുകയാണ്.

     സൈമ അവാര്‍ഡുകള്‍

    തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇന്ന് തിളങ്ങി നില്‍ക്കുന്ന വമ്പന്‍ താരങ്ങള്‍ സൈമ അവാര്‍ഡുകള്‍ ഏറ്റ് വാങ്ങുന്നതിനായി എത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങില്‍ ആഗസ്റ്റ് പതിനാറിനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2018 ല്‍ തമിഴ് സ്ിനിമയില്‍ നിന്നും ബ്രഹ്മാണ്ഡ സിനിമകള്‍ വരെ പിറന്നിരുന്നു. ചെറിയ ബജറ്റി ല്‍ ഒരുക്കി സൂപ്പര്‍ ഹിറ്റായി മാറിയതും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. സൈമ അവാര്‍ഡുകളില്‍ സംതൃപ്തിയുള്ളതായിട്ടാണ് ആദ്യം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

     സൈമ അവാര്‍ഡുകള്‍

    ഇത്തവണ നടി തൃഷ കൃഷ്ണന് ഇരട്ടഗോളാണ്. തമിഴിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് തൃഷയാണ്. ജനപ്രിയ ചിത്രം 96 ലെ പ്രകടനത്തിനാണ് തൃഷയെ തേടി പുരസ്‌കാരമെത്തിച്ചത്. മോഹന്‍ലാലാണ് പുരസ്‌കാരം നല്‍കിയത്. രസകരമായ കാര്യം മലയാളത്തില്‍ നിന്നും മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡും തൃഷയ്ക്കാണ്. തൃഷയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായ ഹേയ് ജൂഡ് ആണ് ഈ അംഗീകാരം നേടി കൊടുത്തത്.

     സൈമ അവാര്‍ഡുകള്‍

    മികച്ച നടനുള്ള പുരസ്‌കാരം ഇത്തവണയും ധനുഷിനാണ്. വട ചെന്നൈ എന്ന ചിത്രത്തിലെ പ്രകടനമാണ് ധനുഷിന് സൈമയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ക്രൈം ചിത്രമായിരുന്നു വട ചെന്നൈ. ധനുഷ് തന്നെയായിരുന്നു നിര്‍മാണം

     സൈമ അവാര്‍ഡുകള്‍

    കഴിഞ്ഞ വര്‍ഷത്തെ മികച്ച തമിഴ് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പരിയേരും പെരുമാള്‍ ആണ്. കീര്‍ത്തി സുരേഷ് ആണ് പുരസ്‌കാരം ചിത്രത്തിന്റെ സംവിധാകയന് സമ്മാനിച്ചിരിക്കുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത് പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. തമിഴ്‌നാട്ടിലെ ജാതി, വര്‍ണ വിവേചനങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കേരളത്തിലും വലിയ ചര്‍ച്ചയായിരുന്നു. ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നെങ്കിലും പരിയേരും പെരുമാള്‍ നിരാശപ്പെടുത്തി.

    സൈമ അവാര്‍ഡുകള്‍

    തമിഴിലെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പാണ്ഡിരാജ് ആണ്. കടൈകുട്ടി സിങ്കം എന്ന സിനിമ സംവിധാനം ചെയ്താണ് പാണ്ഡിരാജ് ഈ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. അല്ലു അരവിന്ദാണ് പുരസ്‌കാര വിതരണം നിര്‍വഹിച്ചിരിക്കുന്നത്. തമിഴ് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് രചന നിര്‍വഹിച്ചതും സംവിധായകന്‍ തന്നെയായിരുന്നു. കാര്‍ത്തി, സത്യരാജ്, സയേഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ നടന്‍ സൂര്യയാണ് നിര്‍മ്മിച്ചത്. 2018 ലെ മികച്ച തമിഴ് കുടുംബ ചിത്രങ്ങളിലൊന്നായിരുന്നു കടൈകുട്ടി സിങ്കം.

    സൈമ അവാര്‍ഡുകള്‍

    കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ മികച്ച നടിയായി (ക്രിട്ടിക്‌സ്) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നടി ഐശ്വര്യ രാജേഷ് ആണ്. കനാ എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ഐശ്വര്യയ്ക്ക് അംഗീകാരം നേടി കൊടുത്തത്. തമിഴിലെ സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം അരുണ്‍രാജ കാമരാജ് ആണ് സംവിധാനം ചെയ്തത്. നടന്‍ ശിവകാര്‍ത്തികേയനായിരുന്നു നിര്‍മാണം. നടി രാധികയില്‍ നിന്നുമാണ് ഐശ്വര്യ പുരസ്‌കാരം ഏറ്റ് വാങ്ങിയത്.

    സൈമ അവാര്‍ഡുകള്‍

    മികച്ച നടനായി (ക്രിട്ടിക്‌സ്) ജയം രവി സൈമ പുരസ്‌കാരത്തിന് അര്‍ഹനായി. അടങ്ങാമരു എന്ന ചിത്രത്തിലെ അഭിനയമായിരുന്നു ജയം രവിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നടി രാധികയില്‍ നിന്ന തന്നെയാണ് ജയം രവിയും സൈമ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് എല്ലായിടത്ത് നിന്നും വമ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്.

    English summary
    SIIMA 2019 Tamil Winners List
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X