»   » 15 വര്‍ഷമായി മര്യാദയ്ക്ക് ഉറങ്ങിയിട്ട്; മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ സംഭവത്തെ കുറിച്ച് ധനുഷ്

15 വര്‍ഷമായി മര്യാദയ്ക്ക് ഉറങ്ങിയിട്ട്; മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ സംഭവത്തെ കുറിച്ച് ധനുഷ്

Posted By: Rohini
Subscribe to Filmibeat Malayalam

നടന്‍, നിര്‍മാതാവ്, ഗായകന്‍, ഗാന രചയിതാവ്, സംഗീത സംവിധായകന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം നിലയുറപ്പിയ്ക്കുമ്പോഴും ധനുഷിനെ എന്നും വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്. തമിഴില്‍ ആര് വിവാഹം മോചനം നേടിയാലും അതിന്റെ കാരണക്കാരനായി ധനുഷിന്റെ പേര് പറയാനും ചിലര്‍ക്ക് മടിയില്ല.

ധനുഷിനെ ചൊടിപ്പിച്ച അവതാരികയുടെ ചോദ്യം, ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ധനുഷ് ചെയ്തത്???

ഇതുവരെ വിവാദങ്ങളോട് ധനുഷ് ക്ഷുഭിതനായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു കന്നട ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പരിധി കടന്നപ്പോള്‍ നടന്‍ മൈക്ക് വലിച്ചൂരി ഇറങ്ങിപ്പോയി. ആ സംഭവത്തെ കുറിച്ചും തന്നെ പിന്തുടരുന്ന വിവാദങ്ങളെ കുറിച്ചും ധനുഷ് പ്രതികരിക്കുന്നു.

അന്ന് നടന്നത്

പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2 വിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖമായിരുന്നു അത്. എന്നാല്‍ അവതാരക ചിത്രത്തെ കുറിച്ച് ചോദിക്കാതെ ധനുഷിന്റെ വിവാദങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചത്.

ഇറങ്ങിപ്പോയത്

അടുത്തിടെ തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു സുചിലീക്‌സ്. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ എക്കൗണ്ട് വഴി താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലാകുകയായിരുന്നു. ധനുഷ് മറ്റ് നായികമാര്‍ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളാണ് വൈറലായത്. ഇത് സംബന്ധിച്ച ചോദ്യമാണ് ഇറങ്ങിപ്പോവാന്‍ ധനുഷിനെ പ്രകോപിപ്പിച്ചത്.

ഇതൊക്കെ എന്തിന് ചോദിക്കണം

ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കേണ്ട ആവശ്യമില്ല എന്നാണ് ധനുഷ് പറയുന്നത്. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണിവ. എന്നെ സംബന്ധിച്ച് ഇതൊന്നും പ്രധാന കാര്യങ്ങളേ അല്ല. എന്റെ കുഞ്ഞുങ്ങളെ കുറിച്ച് ചോദിക്കൂ ഞാന്‍ പറയാം എന്നും താരം പറയുന്നു.

ഉറങ്ങിയിട്ട് നാളുകളായി

പതിനഞ്ച് വര്‍ഷങ്ങളായി ഞാന്‍ മര്യാദയ്ക്ക് ഒന്ന് ഉറങ്ങിയിട്ട്. പക്ഷെ അതൊന്നും എനിക്കൊരു തളര്‍ച്ചയേ അല്ല. പണ്ട് ഞാനൊരു കുഴിമടിയനായിരുന്നു എന്നും ധനുഷ് പറയുന്നു.

അമ്മയുടെ പ്രാര്‍ത്ഥന

ജീവിതത്തില്‍ എപ്പോഴും പോസിറ്റീവായി ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ വിവാദങ്ങളെ തലയില്‍ കയറ്റാറില്ല. അമ്മയുടെ പ്രാര്‍ത്ഥനയാണ് എന്നെ രക്ഷിക്കുന്നത്- ധനുഷ് പറഞ്ഞു

ധനുഷ് വിവാദങ്ങള്‍

തമിഴകത്ത് ഏത് നടി വിവാഹ മോചനം നേടിയാലും കാരണക്കാരന്‍ ധനുഷാണെന്ന് ചില തമിഴ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യും. ഇതിനിടയിലാണ് സുചിലീക്‌സ് വരുന്നത്. നായികമാര്‍ക്കൊപ്പമുള്ള ധനുഷിന്റെ സ്വകാര്യ ചിത്രങ്ങള്‍ തമിഴരെ ശരിയ്ക്കും ഞെട്ടിച്ചു. അതിനിടയില്‍ പിതൃത്വം അവകാശപ്പെട്ട് രണ്ട് പേര്‍ രംഗത്തെത്തിയതോടെ ധനുഷ് ആകെ പെട്ട അവസ്ഥയായിരുന്നു.

English summary
Silly of me to have walked out: Dhanush on TV9 interview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X