»   » ശ്യാമിലിയെയും വിക്രം പ്രഭുവിനെയും ചിമ്പു നാട് കടത്തുന്നതെന്തിന്?

ശ്യാമിലിയെയും വിക്രം പ്രഭുവിനെയും ചിമ്പു നാട് കടത്തുന്നതെന്തിന്?

By: Rohini
Subscribe to Filmibeat Malayalam

അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ തമിഴകത്ത് എന്ത് വിവാദമുണ്ടായാലും ചിമ്പുവിന്റെ പേര് ആദ്യം പറഞ്ഞു കേള്‍ക്കും. ശ്യാമിലിയെയും വിക്രം പ്രഭവിനെയും നാട് കടത്തുന്നതിലും എന്തോ ദുരുദ്ദേശം ഉണ്ടെന്നാണ് പാപ്പരസികളുടെ കണ്ടെത്താല്‍. എന്നാല്‍ അതൊന്നുമല്ല സംഭവം.

ശ്യാമലിയും വിക്രം പ്രഭവും താരജോഡികളായെത്തുന്ന പുതിയ ചിത്രമാണ് വീര്‍ ശിവാജി. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ് നന്ദഗോപാല്‍ നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗണേഷ് വിനായകനാണ്.

veersivaji-song

ചിത്രത്തിലെ ഒരു ഗാന രംഗം ചിത്രീകരിയ്ക്കാന്‍ വേണ്ടി ടീം ജോര്‍ജ്ജയിലേക്ക് പോകുകയാണ്. ചിമ്പുവാണ് ഈ പാട്ട് ജോര്‍ജ്ജയില്‍ ചിത്രീകരിയ്ക്കാം എന്ന് നിര്‍ദ്ദേശിച്ചത്. ചിമ്പുവിന്റെ നിര്‍ബന്ധം പ്രകാരമാണ് പാട്ടിന് വേണ്ടി ടീം നാട് വിടാന്‍ തീരുമാനിച്ചത്.

ഇതില്‍ അഭിപ്രായം പറയാന്‍ ചിമ്പു ആരാണെന്നായിരിക്കും. ചിമ്പുവാണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത് ! ഡി ഇമ്മാനാണ് 'താറ് മാറ് തക്കാളി സോറ്...' എന്ന തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍. ജൂണ്‍ ഒന്നിന് ഗാനരംഗം ചിത്രീകരിയ്ക്കുന്നതിനായി ടീം റഷ്യയിലേക്ക് പുറപ്പെടും.

English summary
Simbu forces Vikram Prabhu-Shamlee to go abroad
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam