twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴകത്ത് ചിമ്പുവിന് ഇനി പുതിയ വേഷം!!! ചിമ്പു ഈണമിടും അമ്മ പാടും!!!

    തമിഴ് താരം ചിമ്പു സംഗീത സംവിധായകനാകുന്നു. സന്താനം നായകനാകുന്ന സക്കാപോട് പോട് രാജാ എന്ന ചിത്രത്തിന് വേണ്ടിയാണ് ചിമ്പുവിന്റെ കന്നി സംരംഭം. മാതാപിതാക്കളായ ഉഷയും ടി രാജേന്ദ്രനും ഗായകരാകും.

    By Karthi
    |

    തമിഴിലെ യവ സൂപ്പര്‍ സ്റ്റാര്‍ സിലമ്പരസന്‍ എന്ന ചിമ്പു നടനായി മാത്രമല്ല തിരക്കഥാകൃത്ത്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലും ശ്രദ്ധനേടിയ താരമാണ്. തമിഴ് യുവ താരങ്ങള്‍ ഇത്രത്തോളം വ്യത്യസ്തമായ മേഖലകളില്‍ സാന്നിദ്ധ്യമറിയച്ച മറ്റൊരു താരം ധനുഷ് മാത്രമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒരു പടി കൂടെ കടന്ന് മുന്നോട്ട് പോകാനാണ് ചിമ്പുവിന്റെ തീരുമാനം.

    നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ചിമ്പു ആദ്യമായി ഒരു സംഗീത സംവിധായകനാകുകയാണ്. സന്താനം നായകനാകുന്ന സക്കാപോട് പോട് രാജാ എന്ന ചിത്രത്തിനാണ് ചിമ്പു സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ ചിമ്പുവിന്റെ അമ്മ ഉഷ രാജേന്ദ്രന്‍ ഗായകയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകനും നടനും ഗായകനുമായ പിതാവ് ടി രാജേന്ദ്രനും അമ്മയ്‌ക്കൊപ്പം ഗാനം ആലപിക്കും.

    ആദ്യ സംരഭം

    നടനായും എഴുത്തകാരനായും ഗായകനായും കഴിവ് തെളിയിച്ചിട്ടുള്ള ചിമ്പു സംഗീത സംവിധായകനാകുന്നത് ആദ്യമായാണ്. ചിമ്പു നായകനായി എത്തിയ ഇതു നമ്മ ആള് എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ സഹോദരന്‍ കലയരശനായിരുന്നു സംഗീത സംവിധായകന്‍. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചിമ്പു ഗാനം ആലപിച്ചിരുന്നു.

    ചിമ്പു എന്ന ഗായകന്‍

    അച്ഛന്‍ ടി രാജേന്ദ്രന്‍ സംഗീതം നല്‍കിയ സൊന്നാല്‍ താന്‍ കാതലാ എന്ന ചിത്രത്തിലൂടെയാണ് ചിമ്പു ഗായകനായി അരങ്ങേറുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ചിമ്പു അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണം, രചന, സംവിധാനം, സംഗീതം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ച് ടി രാജേന്ദ്രന്‍തന്നെയായിരുന്നു ചിത്രത്തിലെ നായകനും.

    അച്ഛന്റെ സിനിമയിലൂടെ

    ടി രാജേന്ദ്രന്റെ ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ചിമ്പു ആദ്യാമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1984 പുറത്തിറങ്ങിയ ഉറവൈ കാത്ത കിളി ആയിരുന്നു സിനിമ. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചിമ്പ അഭിനയിച്ചു. രണ്ട് ചിത്രങ്ങളൊഴികെ ബാക്കിയെല്ലാം സംവിധാനം ചെയ്ത് ടി രാജേന്ദ്രനായിരുന്നു. ആദ്യാമായി നായകനായി എത്തിയ കാതല്‍ അഴിവതില്ലെ എന്ന ചിത്രവും ടി രാജേന്ദ്രന്റേത് തന്നെയായിരുന്നു.

    വല്ലവന്‍

    ചിമ്പു ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു വല്ലവന്‍. ചിമ്പു തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍. നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ ഒരു ഗായകനായും ചിമ്പു തിളങ്ങി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം യെന്‍പത് മടമൈെയടാ ആയിരുന്നു ഒടുവിലിറങ്ങിയ ചിത്രം. സിനിമ കാര്യമായ വിജയമായില്ല. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവും ഗൗതം മേനോനും ഒരുമിച്ച ചിത്രമായിരുന്നു അത്.

    English summary
    The multi-talented star Silambarasan will the music director of 'Sakka Podu Podu Raja', starring Santhanam and Vaibhavi in lead roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X