»   » നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നയന്‍താരയും ചിമ്പുവും ഒന്നിച്ചഭിനയിച്ച ഇത് നമ്മ ആള് എന്ന ചിത്രം തിയേറ്ററിലെത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളൊക്കെ അവസാനിപ്പിച്ച് ചിത്രം ഉടന്‍ തിയേറ്ററിലെത്തിയ്ക്കുമെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

നയന്‍താരയും ചിമ്പുവും ബ്രേക്കപ്പിന് ശേഷം അഭിനയിക്കുന്ന ചിത്രമെന്നാല്‍ തുടക്കം മുതല്‍ വാര്‍ത്തകളിടം നേടിയ ചിത്രമാണ് ഇത് നമ്മ ആള്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ചിമ്പുവും നയനും വീണ്ടും പഴയ പ്രണയം പൊടിതട്ടിയെടുക്കുന്നു എന്നൊക്കെ കിംവദികള്‍ ഉണ്ടായിരുന്നു.

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും ചിത്രം റിലീസ് ചെയ്യാതായപ്പോഴാണ് അതിന് പിന്നിലെ പ്രശ്‌നങ്ങളുടെ ചുരുളഴിഞ്ഞത്.

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

ചിത്രത്തില്‍ ഒരു കുത്തുപാട്ട് ചിത്രീകരിയ്ക്കാന്‍ നയന്‍ വിസ്സമ്മതിച്ചെന്നും പ്രതിഫലം അധികം ചോദിച്ചു എന്നുമൊക്കെ ചിത്രത്തിന്റെ നിര്‍മാതാവായ ചിമ്പുവിന്റെ അച്ഛന്‍ രാജേന്ദ്രന്‍ ആരോപിച്ചു.

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

എന്നാല്‍ ചിത്രത്തിന് അങ്ങനെ ഒരു കുത്തു പാട്ടിന്റെ ആവശ്യമില്ലെന്നും, നയന്‍താരയ്ക്ക് പറഞ്ഞ പ്രതിഫലം പോലും നല്‍കിയില്ലെന്നും സംവിധായകന്‍ പാണ്ഡിരാജ് വ്യക്തമാക്കി.

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

പ്രശ്‌നങ്ങള്‍ ഇത്രയും വഷളായതോടെ, ഇനി ഈ പാട്ടിന് വേണ്ടി മാത്രം താന്‍ സഹകരിക്കില്ലെന്ന് നയന്‍ വ്യക്തമാക്കി. പല തവണ ഡേറ്റ് നല്‍കിയിട്ടും പാട്ട് ശരിയാക്കാതെ ചിത്രീകരണം മുടുങ്ങുകയായിരുന്നത്രെ.

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

ഒടുവില്‍ നയന്‍താരയുടെ വാശി തന്നെ ജയിച്ചു. ഈ പാട്ട് ഉള്‍പ്പെടുത്താതെയാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

ഈ മാസം ചിത്രത്തിന്റെ ഓഡിയോ റിലീസ് നടക്കും. ഡിസംബറില്‍ സിനിമ റിലീസ് ചെയ്യും

നയന്‍താരയുടെ വാശി തന്നെ ജയിച്ചു; തോല്‍വി സമ്മതിച്ച് ചിമ്പു

അതേ സമയം തമിഴകത്ത് ഹാട്രിക് വിജയം നേടിയിരിക്കുകയാണ് നയന്‍. തനി ഒരുവന്‍, മായ, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയം വീണ്ടും നയന്‍സിന്റെ താരമൂല്യം കൂട്ടിയിരിക്കുകയാണ്‌

English summary
Simbu and Nayanthara movie ‘Idhu Namma Aalu’ is getting ready for release after few troubles.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam