»   » ആരാധകര്‍ ഞെട്ടി, ബില്ല ത്രിയില്‍ നിന്ന് അജിത്തിനെ ഒഴിവാക്കി, പകരം ആര്?

ആരാധകര്‍ ഞെട്ടി, ബില്ല ത്രിയില്‍ നിന്ന് അജിത്തിനെ ഒഴിവാക്കി, പകരം ആര്?

Posted By: Rohini
Subscribe to Filmibeat Malayalam

അജിത്തിന്റെ മാസ് ചിത്രമാണ് ബില്ല. 2007 ല്‍ വിഷ്ണുവര്‍വര്‍ദ്ധനാണ് ബില്ലയ്ക്ക് തുടക്കം കുറിച്ചത്. 2012 ല്‍ ചക്രി തുളേത്തി അജിത്തിനെ തന്നെ നായകനാക്കി ബില്ലയുടെ രണ്ടാം ഭാഗം ഒരുക്കി. ബില്ലയുടെ മൂന്നാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഇനി അജിത്ത് ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍ പ്രതീക്ഷയൊക്കെ കാറ്റില്‍ പറത്തി, ബില്ല ത്രി വരുന്നു. നായകന്‍ തല അജിത്ത് അല്ല!! പിന്നെ ആര് എന്നതാണ് അടുത്ത ചോദ്യം. അതെ, ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെ കരിയറിലേക്ക് തിരിച്ചു കയറിയ സിലമ്പരസന്‍!!

simbu-billa

വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ബില്ല 3 യില്‍ സിലമ്പരസന്‍ എന്ന ചിമ്പു ആയിരിക്കും നായകന്‍. 2017 ല്‍ ഷൂട്ടിങ് ആരംഭിച്ച് 2018 ല്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി അത്രെ. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കും.

വാര്‍ത്ത കേട്ട് അജിത്ത് ആരാധകര്‍ ഞെട്ടി എന്നാണ് കേള്‍ക്കുന്നത്. ചിമ്പുവും അജിത്തിന്റെ വലിയൊരു ആരാധകനാണ്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍' എന്ന ചിത്രത്തിലാണ് ചിമ്പു അടുത്തതായി അഭിനയിക്കുന്നത്.

English summary
Meanwhile an exciting piece of information is that Simbu is all set to star in 'Billa 3' directed by Venkat Prabhu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam