»   » ക്ഷമയോടെ കാത്തിരിയ്ക്കുക, നയന്‍താരയുമൊത്തുള്ള ചിത്രത്തെ കുറിച്ച് ചിമ്പു

ക്ഷമയോടെ കാത്തിരിയ്ക്കുക, നയന്‍താരയുമൊത്തുള്ള ചിത്രത്തെ കുറിച്ച് ചിമ്പു

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ നാളായി ഷൂട്ടിങ് കഴിഞ്ഞിട്ടും പെട്ടിക്കകത്ത് തന്നെയാണ് ഇത് നമ്മ ആള് എന്ന ചിത്രം. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം നയന്‍താരയും ചിമ്പുവും വീണ്ടുമൊന്നിച്ച് അഭിനയിക്കുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്കെല്ലാം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിത്രത്തിന്റെ റിലീസ് നീണ്ടു നീണ്ടു പോകുകയാണ്.

സിനിമയുടെ റിലീസ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയതോടെ ചിമ്പു ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇത് നമ്മ ആള്‍ എത്രയും പെട്ടന്ന് സെന്‍സര്‍ ചെയ്യുമെന്ന് നടന്‍ അറിയിച്ചു. റിലീസിനെ സംബന്ധിച്ച വ്യാജ വാര്‍ത്തകളൊന്നും വിശ്വസിക്കാതെ, അതുവരെ ക്ഷമയോടെ കാത്തിരിയ്ക്കുക. ചിത്രത്തിന്റെ റിലീസ് പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി തന്നെ അറിയിക്കും - എന്നാണ് ചിമ്പു ട്വിറ്ററില്‍ എഴുതിയത്.

 idhu-namma-aalu

പസങ്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദ്രനാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തില്‍ ഒരു കുത്ത് പാട്ട് ചിത്രീകരിക്കാന്‍ നയന്‍താര വിസമ്മതിച്ചതിനാലാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത് എന്ന് നേരത്തെ നിര്‍മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ ആ കുത്ത് പാട്ടിന്റെ ആവശ്യം ചിത്രത്തിന് ഇല്ലെന്ന് പിന്നീട് സംവിധായകന്‍ വ്യക്തമാക്കി.

English summary
There have been many reports doing the rounds about the release of Simbu's long delayed 'Idhu Namma Aalu' directed by Pandiraj and starring Nayanthara, Andrea and Soori. Simbu has taken to twitter to give a clear picture of what is happening on that front

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam