»   » നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

Posted By:
Subscribe to Filmibeat Malayalam

മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചിമ്പുവിന്റെ ഒരു ചിത്രം അങ്ങനെ തിയേറ്ററിലെത്തി. വാലു എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഈ മൂന്ന് വര്‍ഷത്തെ ഗ്യാപ്പ് നന്നായി എന്നാണ് ആരാധകര്‍ക്ക് തോന്നുന്നത്. എന്തെന്നാല്‍ ആ വഴിയും ചിത്രത്തില്‍ ഏറെ പബ്ലിസിറ്റി ലഭിച്ചിട്ടുണ്ട്.

എന്തായാലും വാലുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ചടങ്ങില്‍ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി പറയവെ, തന്റെ പഴയക കാമുകിയുടെ പുതിയ പ്രണയ ബന്ധത്തെ കുറിച്ചും ചിമ്പു സംസാരിക്കുകയുണ്ടായി.

നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ചോദ്യം. ആ ബന്ധത്തെ കുറിച്ച് എനിക്കധികമായി ഒന്നും അറിയില്ല. ഈ പറയുന്നതിലെന്തെങ്കിലും സത്യമുണ്ടെങ്കില്‍ ഒരു ആരാധകനെന്ന നിലയില്‍ മുന്നില്‍ നിന്ന് ഞാനാ വിവാഹം നടത്തി കൊടുക്കും - എന്നാണ് ചിമ്പു പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

വാലു എന്ന ചിത്രം തിയേറ്ററിലെത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ചിമ്പു ചടങ്ങില്‍ നന്ദി പറഞ്ഞു. പ്രത്യേകിച്ച് കുടുംബം, വിജയ്, പിടി സെല്‍വരാഘവന്‍ എന്നിവര്‍ക്ക്

നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

വാലു റിലീസ് ആകുന്നതിന് മുമ്പ് രജനികാന്ത് വിളിച്ചിരുന്നു. രജനിയെ കണ്ടപ്പോഴുള്ള അനുഭവവും ചിമ്പു പങ്കുവച്ചു. ഒരുപാട് ഫാന്‍സ് ഉള്ളതിനെയൊക്കെ അഭിനന്ദിച്ചു താരപദവി അവരിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ രജനി ഉപദേശിച്ചുവത്രെ

നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

ചിത്രത്തില്‍ വിജയ് അജിത്ത് തുടങ്ങിയവരുടെ പേര് പരമാര്‍ശിക്കുന്നുണ്ട്. എന്തിനായിരുന്നു ഇങ്ങനെയൊരു പ്രചാരണം എന്നായിരുന്നു അടുത്ത ചോദ്യം. വാലു വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം പോലെ ക്ലാസി ഫിലിം അല്ല. കൊമേര്‍ഷ്യല്‍ ആണ്. അതിനിങ്ങനെയൊക്കെയുള്ള പ്രമോഷന്‍ വേണമെന്ന് തോന്നി

നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ആഗ്രഹമാണ്. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിയ്ക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയാല്‍ അതേ കുറിച്ച് ആലോചിക്കാവുന്നതാണ്. അടുത്ത വര്‍ഷം സാധ്യതയുണ്ട്. ആരെ വച്ച് സിനിമ ചെയ്യാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ അജിത്തിന്റെയും രജനികാന്തിന്റെയും പേരാണ് ചിമ്പു പറഞ്ഞത്

നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

ചിത്രീകരണം പൂര്‍ത്തിയായ ഇത് നമ്മ ആള് എന്ന ചിത്രം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിയേറ്ററില്‍ എത്തും. ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന വേട്ടൈ മന്നന്‍ 65 ശതമാനവും അച്ചം എന്‍പത് മടയമെടാ 75 ശതമാനവും കാന്‍ 20 ശതമാനവും ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ചിമ്പു അറിയിച്ചു.

നയന്‍താര-വിഘ്‌നേശ് പ്രണയ ബന്ധത്തെ കുറിച്ച് ചിമ്പുവിന് എന്താണ് പറയാനുള്ളത്?

വാലുവിന്റെ സംവിധായകന്‍ വിജയ് ചന്ദര്‍, തന്നെ പിന്തുണച്ചതിനും വിശ്വസിച്ചതിനും ചിമ്പുവിനോടും ടി രാജേന്ദ്രനോടും നന്ദി പറഞ്ഞു.

English summary
Simbu was kept busy throughout the event as he was bombarded with many interesting questions. One such question that caught the attention of everyone was pertaining to his ex-lover Nayantara.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam