»   » വിജയ് അണ്ണാ താങ്ക്‌സ്; ചിമ്പു

വിജയ് അണ്ണാ താങ്ക്‌സ്; ചിമ്പു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും പല കാരണങ്ങള്‍ക്കൊണ്ട് ചിമ്പുവിന്റെ വാലു എന്ന ചിത്രത്തെ വെളിച്ചത്തിറക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ചിമ്പുവിന്റെ വാലുവിനെ പ്രശ്‌നത്തില്‍ നിന്ന് കര കയറ്റാന്‍ ഇളയദളപതി വിജയി തന്നെ വരേണ്ടി വന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് ആഗസ്റ്റ് 14 ന് വാലു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. വിജയിയുടെ ഈ പ്രവൃത്തിയെ പ്രശ്‌സിച്ച് തമിഴില്‍ നിന്ന് നിരവധി ആളുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ ചിമ്പു തന്നെ ട്വിറ്ററില്‍ വിജയിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

chimpu-vijay

വിജയ് അണ്ണന് ഒരുപാട് നന്ദിയുണ്ടെന്നും വാലു പ്രശ്‌നത്തില്‍ കളങ്കമറ്റ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നുമാണ് ചിമ്പു ട്വീറ്റ് ചെയ്തിരിക്കുന്നത്. അേദ്ദഹത്തോട് തീര്‍ത്താല്‍ തീരത്താ കടപ്പാട് ഉണ്ടെന്നും, മറ്റൊരു അമ്മയില്‍ നിന്നുള്ള സഹോദരനാണെന്നും ചിമ്പു പറഞ്ഞു.

നേരത്തെ ചിമ്പുവിന്റെ വാല്‍ ജൂലൈ 17 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും,കോടതി വിലക്ക് മൂലം നടക്കാതെ പോകുകയായിരുന്നു. ഇതില്‍ മനം നൊന്ത് ചിമ്പുവിന്റെ ഒരു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതും മുമ്പ് വാര്‍ത്തയായിരുന്നു.

English summary
The release date of Simbu's Vaalu has been announced several times but the film has failed to get released so far because it was mired in financial issues.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam