»   » കഥ കേട്ടപ്പോഴേ യെസ്, തിരക്കഥ പോലും തയ്യാറായിട്ടില്ല, എന്നിട്ടും സൂര്യ കാത്തിരുന്ന് അഭിനയിച്ച ചിത്രം

കഥ കേട്ടപ്പോഴേ യെസ്, തിരക്കഥ പോലും തയ്യാറായിട്ടില്ല, എന്നിട്ടും സൂര്യ കാത്തിരുന്ന് അഭിനയിച്ച ചിത്രം

Posted By: Nihara
Subscribe to Filmibeat Malayalam

സാധാരണ പോലുള്ള സിനിമാ ചര്‍ച്ചയ്ക്കിടയിലാണ് സംവിധായകന്‍ ഹരി തന്റെ മനസ്സിലുള്ള കഥ സൂര്യയോട് പങ്കുവെച്ചത്. കഥ കേട്ടയുടനെ താരം യെസ് പറഞ്ഞു. സിനിമയുടെ വണ്‍ലൈന്‍ പോലും അന്ന് തയ്യാറായിട്ടുണ്ടായിരുന്നില്ല. കേട്ടയുടനെ താരം ഏറ്റെടുത്ത സിനിമയാണ് സിങ്കം സീരീസിന്റെ മൂന്നാം ഭാഗമായ എസ് ത്രീ.

തിരക്കഥ എഴുതിത്തീരും വരെ കാത്തിരിക്കാനും സൂര്യ തയ്യാറായെന്നും സംവിധായകന്‍ ഹരി വ്യക്തമാക്കി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സിങ്കം ത്രീയുടെ പിറവിയെക്കുറിച്ച് പങ്കുവെച്ചത്. സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.

ഒരേ കഥയും ഒരേ നായകനും

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് ഒരു സിനിമയുടെ മൂന്നാം ഭാഗത്തിലും ഒരേ നായകനും സഹതാരങ്ങളും വേഷമിടുന്നത്. ദുരൈസിങ്കത്തിന്റെ സ്വീകാര്യതയാണ് മൂന്നാം ഭാഗമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്.

മൂന്നാം ഭാഗത്തിലേക്ക് നയിച്ചത്

സിങ്കം സിനിമയുടെ ആദ്യഭാഗത്തില്‍ വേട്ട തുടരുമെന്ന് എഴുതിക്കാണിക്കുമ്പോള്‍ രണ്ടാം ഭാഗത്തെക്കുറിച്ചൊന്നും കരുതിയിരുന്നില്ല. പക്ഷേ ദുരൈസിങ്കത്തിനെ ഏറ്റെടുത്ത പ്രേക്ഷകര്‍ തന്നെയാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചിപ്പിച്ചത്.

സിങ്കം 3 വേണമെന്ന പ്രേക്ഷകരുടെ ആവശ്യം

സിങ്കത്തിന്റെ രണ്ടം ഭാഗം ഇറങ്ങിയപ്പോഴും നില നിന്നിരുന്നു. ഇതിനിടയില്‍ സൂര്യയെ നായകനാക്കി മറ്റൊരു പ്രോജക്ട് ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അപ്പോഴും സിങ്കം 3 യെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല. പിന്നീട് ഇക്കാര്യം കേട്ടയുടന്‍ താരം യെസ് പറയുകയായിരുന്നു.

സിങ്കം 3 ദി യൂണിവേഴ്‌സല്‍ കോപ്പ്

കഴിഞ്ഞ സിനിമകളിലെല്ലാം യുണിഫോംധാരിയായ സൂര്യയെയാണ് കൂടുതല്‍ ഭാഗങ്ങളിലും കണ്ടത്. ഇതില്‍ കുറച്ചു ഭാഗത്ത് യൂണിഫോം അണിഞ്ഞും സ്‌റ്റൈലിഷ് ലുക്കിലും സൂര്യയെ കാണാം. ഇത്തവണ ദി യൂണിവേഴ്‌സല്‍ കോപ്പ് എന്നു വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സിങ്കം സിനിമകളുലേക്കാള്‍ കൂടുതല്‍ പക്വതയും എനര്‍ജിയും സിങ്കം 3യിലെ ദുരൈസിങ്കത്തിനുണ്ട്.

English summary
Singam3 is ready for release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam