»   » സിങ്കം 2 റിലീസ് അനിശ്ചിതത്വത്തില്‍

സിങ്കം 2 റിലീസ് അനിശ്ചിതത്വത്തില്‍

Posted By:
Subscribe to Filmibeat Malayalam

സൂര്യ നായകനാകുന്ന തമിഴ് ചിത്രം സിങ്കം 2 ജൂണില്‍ റിലീസാകില്ലെന്ന് സൂചന. ആദ്യം ജൂണ്‍ 14ന് ചിത്രം റിലീസാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് തീയതി ജൂണ്‍ 28ആക്കി നിശ്ചയിച്ചു. ഈ തിയതിയിലും റിലീസ് നടക്കില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. റിലീസ് തീയതി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്.

സിങ്കത്തിന്റെ ഒന്നാം ഭാഗം വലിയ ഹിറ്റായിരുന്നു. രണ്ടാംഭാഗവും ഇത്തരത്തില്‍ തരംഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നിട്ടും അണിയറക്കാര്‍ റിലീസ് മാറ്റുന്നത് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ടാണെന്നാണ് സൂചന. തെലുങ്കില്‍ നടന്‍ രവിതേജയുടെ ബലുപു എന്ന ചിത്രം ജൂണ്‍ 28നാണ് റീലാസാകുന്നത്. ഈ ദിവസം തന്നെ സിങ്കം 2 റിലീസ് ചെയ്താല്‍ മികച്ച തിയേറ്ററുകള്‍ ലഭിയ്ക്കാതെ പോകുമെന്നുള്ള ചിന്തയാണത്രേ ആശങ്കയ്ക്ക് കാരണം.

ആന്ധ്രയിലെ നിമയം അനുസരിച്ച് തെലുങ്ക് ചിത്രങ്ങള്‍ റീലീസായാല്‍ അവയ്ക്കാണ് മികച്ച തിയേറ്ററുകള്‍ നല്‍കേണ്ടത്. മറുഭാഷ ചിത്രങ്ങളും ഡബ്ബിങ് ചിത്രങ്ങളും ചെറിയ തിയേറ്ററുകളിലേ പ്രദര്‍ശിപ്പിക്കുകയുള്ളു. ഈ പ്രശ്‌നം ഒഴിവാക്കാനായി മറ്റ് തെലുങ്ക് ചിത്രങ്ങളുടെയൊന്നും റിലീസ് ഇല്ലാത്ത ജൂലൈ 5ലേയ്ക്ക് സിങ്കം 2വിന്റെ റിലീസ് മാറ്റിയെന്നാണ് അറിയുന്നത്.

എന്നാല്‍ ജൂലൈ 5ന് റീലീസ് ചെയ്യുന്നതിനോട് കേരളത്തിലെയും കര്‍ണായകത്തിലെയും വിതരണക്കാര്‍ക്ക് താല്‍പര്യമില്ലത്രേ. ജൂലൈ എട്ടിന് റംസാന്‍ വ്രതം തുടങ്ങുന്നതാണ് ഇവര്‍ ചൂണ്ടിക്കാണിയ്ക്കുന്ന പ്ര്ശ്‌നം. വ്രതകാലത്ത് റിലീസ് ചെയ്താല്‍ കളക്ഷനില്‍ കുറവുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും നിര്‍മ്മാതാക്കളായ പ്രിന്‍സ് പിക്‌ചേഴ്‌സ് ചിത്രം എന്ന് റിലീസ് ചെയ്യുമെന്നതിനെക്കുറിച്ച് ഇതുവരെ അവസാനവാക്ക് പറഞ്ഞിട്ടില്ല.

English summary
Surya's latest release Singam 2, may be pushed to July as Ravi Teja's Balupu will hit screens on June 28.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam