»   » സിങ്കം 3 സംവിധായകനു നേരെ ബോംബ് ഭീഷണി !!

സിങ്കം 3 സംവിധായകനു നേരെ ബോംബ് ഭീഷണി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

തമിഴ് സംവിധായകന്‍ ഹരിക്കെതിരെ ബോംബ് ഭീഷണി. ഹരിയുടെ സിങ്കം 3 പുറത്തിറങ്ങാനിരിക്കെയാണ് ഭീഷണി സന്ദേശം. ചലച്ചിത്രരംഗത്തുനിന്നല്ല അയല്‍ക്കാരില്‍ നിന്നാണ് സംവിധായകനു ഭീഷണി . ഭീഷണിയെ തുടര്‍ന്ന് സംവിധായകന്‍ വിരുഗംബാക്കം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അയല്‍ക്കാര്‍ക്കെതിരെ കെസെടുത്തിട്ടുണ്ട്.

എന്താണ് ഭീഷണിയ്ക്ക് കാരണമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. സൂര്യയെ നായകനാക്കി ഹരിഒരുക്കുന്ന ചിത്രമാണ് സിങ്കം 3. ചിത്രം ഒക്ടോബറിലാണ് റിലീസ് ചെയ്യുന്നതെങ്കിലും വിവിധ വിതരണാവകാശത്തിലൂടെയും സാറ്റലൈറ്റ് റൈറ്റ്‌സിലൂടെയും സിനിമ നേടിയത് 115 കോടിയോളമാണ്. സിങ്കത്തിന്റെ മറ്റു രണ്ടു ഭാഗങ്ങളിലും നായികയായ അനുഷ്‌ക്ക ഷെട്ടിക്കൊപ്പം സിങ്കം 3 യില്‍ ശ്രുതിഹാസനുമെത്തുന്നുണ്ട്.

19-hari-singam-01

സിബി ഐ ഓഫീസറുടെ റോളിലാണ് ശ്രുതിയെത്തുന്നത്. മലേഷ്യ, ഹൈദരാബാദ്, വിശാഖപട്ടണം ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. സ്റ്റുഡിയോ ഗ്രീന്‍, ഇറോസ് ഇന്റര്‍നാഷനല്‍ എന്നീ ബാനറുകള്‍ സംയുക്തമായാണ് എസ് ത്രീ നിര്‍മ്മിക്കുന്നത്. തമിഴിലെ ആക്ഷന്‍ സിനിമകളുടെ സംവിധായകനായാണ് ഹരി അറിയപ്പെടുന്നത്.

English summary
director hari apparently received threats from his neighbours who claimed that they will throw bombs at him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam