»   » സിങ്കം ത്രിയെ കേരളത്തിലെത്തിക്കുന്നത് ആരാധകര്‍! റെക്കോര്‍ഡ് വിലയ്ക്ക്

സിങ്കം ത്രിയെ കേരളത്തിലെത്തിക്കുന്നത് ആരാധകര്‍! റെക്കോര്‍ഡ് വിലയ്ക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

സൂര്യ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിങ്കം ത്രി. ഒരു ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയായ സിങ്കം ത്രിയുടെ വിതരണവകാശ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. എന്നാല്‍ വമ്പന്‍ തുകയ്ക്ക് കേരളം സിങ്കം ത്രിയുടെ വിതരണവകാശം വാങ്ങിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സോപാനം ഫിലിംസിനൊപ്പം സിങ്കം ഗ്രൂപ്പ് തൃശൂര്‍ എന്ന ആരാധക സംഘമാണ് ചിത്രത്തിന്റെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത്. നാല് കോടി 75 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റ് പോയിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

വാര്‍ത്ത പുറത്ത് വിട്ടത്

സിങ്കം ത്രിയുടെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീനാണ് ചിത്രത്തിന്റെ വിതരണവകാശം ആരാധക സംഘം സ്വന്തമാക്കിയ വിവരം പുറത്ത് വിടുന്നത്.

അജിത്തിന്റെ ചിത്രത്തേക്കാള്‍

അജിത്തിന്റെ ചിത്രങ്ങള്‍ക്ക് സാധാരണ രണ്ട്, മൂന്ന് കോടി രൂപയ്ക്കാണ് കേരളത്തിലെ വിതരണവകാശത്തില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ അജിത്ത് ചിത്രത്തിന് ലഭിക്കുന്നതിനേക്കാള്‍ വലിയ തുകയാണ് സിങ്കം ത്രി കേരളത്തില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

റിലീസ്

ഡിസംബര്‍ 16നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

കഥാപാത്രങ്ങള്‍

അനുഷ്‌ക ഷെട്ടി കൂടാതെ ശ്രുതിഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നിര്‍മാണം

സ്റ്റുഡിയോ ഗ്രീന്‍ പെന്‍ മൂവിസിന്റെ ബാനറില്‍ കെഇ ഗണവേല്‍ രാജ, ധവല്‍ ജയന്തിലാല്‍ ഗാദ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Singam 3 distribution rights.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam