»   » വിജയ് യെ പോലെ സൂര്യയെയും പിന്തുടരുന്നു, സിങ്കം ത്രിയുടെ കേരളത്തിലെ കളക്ഷന്‍ 10 കോടിയ്ക്ക് അടുത്ത്

വിജയ് യെ പോലെ സൂര്യയെയും പിന്തുടരുന്നു, സിങ്കം ത്രിയുടെ കേരളത്തിലെ കളക്ഷന്‍ 10 കോടിയ്ക്ക് അടുത്ത്

Posted By: Sanviya
Subscribe to Filmibeat Malayalam

വിജയ്ക്ക് ഒത്തിരി ആരാധകര്‍ കേരളത്തിലുണ്ട്. സമീപക്കാലത്ത് പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളായ തെറി, ഭൈരവ തുടങ്ങിയവയെല്ലാം കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തി. വിജയ് പോലെ തന്നെ കേരളത്തില്‍ ഒത്തിരി ആരാധകരുള്ള നടനാണ് സൂര്യ. ഏറ്റവും പുതിയ ചിത്രമായ സിങ്കം ത്രി തിയേറ്ററുകളില്‍ എത്തിയിട്ട് മൂന്ന് ആഴ്ച പിന്നിടുന്നു.

ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയെടുത്തത്. ഇതുവരെ പത്ത് കോടിയ്ക്കടുത്ത് ചിത്രം ബോക്‌സോഫീസില്‍ ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനും രണ്ടാം ഭാഗത്തിനും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇതുവരെ കേരളത്തില്‍ നിന്ന്

8.18 കോടിയാണ് ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ചിത്ര് സ്വന്തമാക്കിയത്. ഉടന്‍ തന്നെ ചിത്രം ബോക്‌സോഫീസില്‍ പത്ത് കോടി കളക്ട് ചെയ്യും. ഇതോടെ ഏറ്റവും വേഗത്തില്‍ പത്ത് കോടി നേടിയ തമിഴ് ചിത്രമെന്ന റെക്കോര്‍ഡാണ് സിങ്കം ത്രി സ്വന്തമാക്കുന്നത്.

തമിഴ്‌നാട്ടിലെ എങ്ങനെ

ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് തമിഴ്‌നാട്ടിലെ ബോക്‌സോഫീസില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് നേടുന്നത്. സൂര്യയും അനുഷ്‌ക ഷെട്ടിയും ശ്രുതി ഹാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്.

ആരാധകരെ തൃപ്തിപ്പെടുത്തി

സിങ്കത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങള്‍ പോലെയല്ല. ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളും അടങ്ങിയാണ് ചിത്രം ഒരുക്കിയത്. സ്റ്റുഡിയോ ഗ്രീനിന്റെയും പെന്‍ മൂവിസിന്റെയും ബാനറില്‍ കെഇ ഗണവേല്‍ രാജയും ധവല്‍ ജയന്തില്‍ ഗഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

60 കോടി

റിലീസ് ചെയ്ത് ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിങ്കം ത്രി 60 കോടി ബോക്‌സോഫീസില്‍ നേടി. ഇന്ത്യയില്‍ നിന്ന് സിങ്കം ത്രി നേടിയ മൊത്തം കളക്ഷനാണിത്. ആദ്യ ആഴ്ചയില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 25 കോടി ബോക്‌സോഫീസില്‍ നേടി.

English summary
Singam 3 Kerala box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam