»   » തമിഴ് റോക്കേഴ്‌സ് പണി പറ്റിച്ചു, സിങ്കം 3 ഓണ്‍ലൈനില്‍ ചോര്‍ത്തി വെല്ലുവിളി യാഥാര്‍ഥ്യമാക്കി

തമിഴ് റോക്കേഴ്‌സ് പണി പറ്റിച്ചു, സിങ്കം 3 ഓണ്‍ലൈനില്‍ ചോര്‍ത്തി വെല്ലുവിളി യാഥാര്‍ഥ്യമാക്കി

Posted By: Nihara
Subscribe to Filmibeat Malayalam

അണിയറ പ്രവര്‍ത്തകരുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയിച്ച് തമിഴ് റോക്കേഴ്‌സ്. വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. വെള്ളിയാഴ്ചയാവുമ്പോഴേക്കും ചിത്രം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചിത്രം ലൈവായി കാണിക്കുമെന്ന് തമിഴ് റോക്കേഴ്‌സ് നിര്‍മ്മാതാവായ ജ്ഞാനവേല്‍രാജയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാല്‍ ലൈവ് സ്ട്രീമിങ്ങ് നടത്തുന്നവര്‍ ജയിലില്‍ വെച്ച് ലൈവ് നടത്തേണ്ടി വരുമെന്നാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്. ചിത്രത്തിന്റെ റിലീസിങ്ങിനോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് സബര്യ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തിയേറ്റര്‍ പിന്തുണയാണ് താരം ആവശ്യപ്പെട്ടത്.

ലൈവായി പ്രദര്‍ശിപ്പിക്കില്ല

സിങ്കം3യുടെ നിര്‍മ്മാതാവായ ജ്ഞാനവേല്‍ രാജ കരുതിയതു പോലെ സിങ്കം 3 ലൈവായി കാണിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ല. എന്നാല്‍ പതിവു പോലെ ചിത്രം ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്‌സ് ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ കാണിക്കാന്‍ ഉദ്ദേശമില്ലെന്നും തമിഴ് റോക്കേഴ്‌സ് അറിയിച്ചിട്ടുണ്ട്.

നിര്‍മ്മാതാവിന്റെ ഭീഷണി ഏറ്റില്ല

സിങ്കം 3 ലൈവ് സ്ട്രീമിങ്ങ് നടത്തുന്നവര്‍ ജയിലില്‍ വെച്ച് ലൈവ് നടത്തേണ്ടി വരുമെന്ന നിര്‍മ്മാതാവിന്റെ ഭീഷണിയൊന്നും വിലപ്പോയില്ല. പതിവു പോലെ വ്യാജന്‍മാര്‍ പണി ഒപ്പിച്ചു. ചിത്രം റിലീസ് ചെയ്തു ഒരു ദിവസം പിന്നിടുന്നതിനിടയിലാണ് ചിത്രം ചോര്‍ത്തിയിട്ടുള്ളത്.

സൂര്യയുടെ അഭ്യര്‍ത്ഥനയൊന്നും ചെവിക്കൊണ്ടില്ല

ചിത്രത്തിന്റെ റിലീസിങ്ങിനോടനുബന്ധിച്ച് സൂര്യ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിന് തിയേറ്റര്‍ പിന്തുണ നല്‍കണമെന്നാണ് താരം ആവശ്യപ്പെട്ടത്.

റിലീസിങ്ങിന് വെല്ലുവിളി ഉയര്‍ത്തി തമിഴ് റോക്കേഴ്‌സ്

റിലീസാവുന്ന തമിഴ് ചിത്രങ്ങള്‍ക്കു മുന്നില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് തമിഴ് റോക്കേഴ്‌സ് നില നില്‍ക്കുന്നത്. സമീപ കാലത്ത് റിലീസ് ചെയ്ത ഭൈരവ, ബോഗന്‍ തുടങ്ങി രജനീകാന്തിന്റെ കബാലി ഉള്‍പ്പടെതമിഴ് റോക്കേഴ്‌സ് ഇത്തരത്തില്‍ ചോര്‍ത്തിയിരുന്നു.

English summary
Tamil Rockers captured Singam 3.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam